എറണാകുളം കിഴക്കൻ കടുങ്ങല്ലൂരിൽ റിപോളിങ്; കലക്ടർ റിപ്പോർട്ട് നൽകി

കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കൻ കടുങ്ങല്ലൂരിൽ റിപോളിങ് ആവശ്യപ്പെട്ട് ജില്ലാ കലക്ടറുടെ റിപ്പോർ ട്ട്. കളമശേരി നിയോജക മണ്ഡലത്തിൽ പെട്ട 83ാം നമ്പർ ബൂത്തിൽ റിപോളിങ് ആവശ്യപ്പെട്ടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് വരണാധികാരി കൂടിയായ കലക്ടർ റിപ്പോർട്ട് നൽകിയത്.

ബൂത്തിൽ പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ കണ്ടെത്തിയിരുന്നു. രജിസ്റ്റർ പ്രകാരം 716 വോട്ടാണ് ഈ ബൂത്തിൽ ആകെ പോൾ ചെയ്തത്. പോളിങ് പൂർത്തിയായ ശേഷം വോട്ടിങ് മെഷീനിൽ നടത്തിയ പരിശോധനയിൽ 758 വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തി.

ഈ സാഹചര്യത്തിൽ സാങ്കേതിക വിദഗ്ധരും ജില്ലാ കലക്ടറും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കൂടാതെ, വിവിധ പാർട്ടികളുടെ ബൂത്ത് ഏജന്‍റുമാർ റിപോളിങ് ആവശ്യപ്പെട്ട് അപേക്ഷ നൽകുകയും ചെയ്തു.

Tags:    
News Summary - Re Polling In East Kidangalloor in Ernakulam Loksabha Comnstuancty -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.