കൊച്ചി: നടി ലീന മരിയ പോളിെൻറ ബ്യൂട്ടി പാർലറിനുനേരെ വെടിവെപ്പുണ്ടായ സംഭവത്തി ൽ ദുരൂഹതയേറുന്നു. സംഭവത്തിന് പിന്നിൽ മുംബൈ അധോലോക നായകൻ രവി പൂജാരിയാണെന്ന് ന ടി ആരോപിച്ചു. തിങ്കളാഴ്ച ഇവരുടെ മൊഴിയെടുത്ത ശേഷം അന്വേഷണം ഏതുവഴിക്ക് നീങ്ങണമെ ന്ന് തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.
കടവന്ത്ര സെൻറ് ജോസഫ്സ് പള്ളി ക്ക് സമീപം പനമ്പിള്ളിനഗർ യുവജന സമാജം റോഡിലെ കെട്ടിടത്തിെൻറ മുകൾ നിലയിൽ ദി നെയ്ൽ ആർട്ടിസ്ട്രി ബ്യൂട്ടി പാർലറിെൻറ കോണിപ്പടിയിലാണ് ബൈക്കിലെത്തിയ രണ്ട ുപേർ ശനിയാഴ്ച ഉച്ചക്ക് 2.30ഒാടെ വെടിവെപ്പ് നടത്തിയത്. സംഭവശേഷം ബൈക്കിൽ കടന്ന പ്ര തികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. സ്ഥാപനത്തിലെ സുരക്ഷജീവനക്കാരുടെ മ ൊഴിയിൽ ആയുധ നിയമപ്രകാരം കേസെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥൻ കൊച്ചി ഡെപ്യൂട്ടി ക മീഷണർ ജെ. ഹിമേന്ദ്രനാഥ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഹൈദരാബാദിലുള്ള ലീന മരിയ പോളിനോട് മൊഴിനൽകാൻ ഞായറാഴ്ച കൊച്ചിയിൽ എത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യം മൂലം തിങ്കളാഴ്ച രാവിലെ എത്താമെന്നാണ് അറിയിച്ചത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും അന്വേഷണം സംബന്ധിച്ച മറ്റുകാര്യങ്ങൾ തീരുമാനിക്കുക. രവി പൂജാരിക്ക് സംഭവത്തിൽ എന്തെങ്കിലും പങ്കുള്ളതായി പൊലീസിന് നേരിട്ട് വിവരം ലഭിച്ചിട്ടില്ല. എങ്കിലും നടിയുടെ മൊഴിയെടുത്ത ശേഷം ഇതേക്കുറിച്ചും കൊച്ചിയിലെ ക്വേട്ടഷൻ സംഘങ്ങളുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുമെന്നും ഡി.സി.പി അറിയിച്ചു.
പണം തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ടാഴ്ചമുമ്പ് രവി പൂജാരിയുടേതെന്ന പേരിൽ ഫോണിലേക്ക് നാലുതവണ കാൾ വന്നതായി നടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച് തിങ്കളാഴ്ച രേഖാമൂലം പരാതി നൽകും. പ്രാദേശിക ഗുണ്ടസംഘങ്ങൾ, ഹവാല സംഘങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പുകേസുകളിൽ ലീനയുടെ കൂട്ടുപ്രതിയായ സുകേഷ് ചന്ദ്രശേഖറിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.
അണ്ണാ ഡി.എം.കെയുടെ ചിഹ്നം സംബന്ധിച്ച കേസിൽ തെരഞ്ഞെടുപ്പ് കമീഷനെ സ്വാധീനിക്കാൻ സുകേഷ് ഹവാലയായി കടത്തിയ 50 കോടിയിൽ 10 കോടി രൂപ കൊച്ചി വഴിയായിരുന്നു എന്ന ആരോപണമാണ് ഇതിന് കാരണം. വെടിവെപ്പിന് ഉപയോഗിച്ച തോക്കിനെക്കുറിച്ചും സംശയം നിലനിൽക്കുന്നു. സ്ഥലത്തുനിന്ന് വെടിയുണ്ടയോ നിറയൊഴിച്ചതിെൻറ തെളിവുകളോ കിട്ടിയിട്ടില്ല. അതിനാൽ ശബ്ദമുണ്ടാക്കുന്ന തോക്കുപയോഗിച്ച് കൃത്യം നടത്തി ഭയപ്പെടുത്തുക മാത്രമായിരുന്നോ അക്രമികളുടെ ലക്ഷ്യമെന്നും വ്യക്തമല്ല.
പൊലീസിനെ കുഴക്കുന്ന ചോദ്യങ്ങളേറെ
കൊച്ചി: തെൻറ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ബ്യൂട്ടി പാർലറിന് നേരെയുണ്ടായ വെടിവെപ്പിൽ അധോലോക നായകൻ രവി പൂജാരിയുടെ പങ്ക് നടി ലീന മരിയ പോൾ ആവർത്തിക്കുേമ്പാൾ ഇവർക്കിടയിലെ ശത്രുതയുടെ വേരുകൾ തേടുകയാണ് അന്വേഷണസംഘം? ആവശ്യപ്പെട്ട പണം നൽകാത്തതിലുള്ള പ്രതികാരമാണ് സംഭവമെന്നാണ് ലീനയുടെ ആരോപണം. ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസിന് കൈമാറുമെന്നും അവർ പറയുന്നു. പനമ്പിള്ളിനഗറിലെ കെട്ടിടത്തിെൻറ മുകൾനിലയിലെ ബ്യൂട്ടി പാർലറിലേക്കുള്ള കോണിപ്പടിയിൽ വെടിവെപ്പ് നടത്തിയ അക്രമി സ്ഥലത്ത് ഉപേക്ഷിച്ച വെള്ളക്കടലാസിൽ ഹിന്ദിയിൽ രവി പൂജാരി എന്നെഴുതിയതാണ് അധോലോക നായകനെ സംശയത്തിെൻറ നിഴലിലാക്കിയത്.
എന്നാൽ, ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള തന്ത്രമാണെന്നും ലീനയുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് കൂട്ടാളി സുകേഷ് കൊച്ചിയിലെ ക്വേട്ടഷൻ സംഘം വഴി നടത്തിയ ഭീഷണിയാകാം വെടിവെപ്പെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കടലാസിൽ രവി പൂജാരിയുടെ പേരെഴുതിയതിൽ തെറ്റുണ്ടായിരുന്നത്രെ. എന്നാൽ, സംഭവത്തിൽ രവിക്ക് പങ്കുള്ളതായി ലീനതന്നെ ആരോപിച്ചു. രവി പൂജാരി ആദ്യം അഞ്ച് കോടിയും പിന്നീട് 25 കോടിയും ആവശ്യപ്പെെട്ടന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. കർണാടകയിലെ ഉഡുപ്പി സ്വദേശിയായ രവി പൂജാരി ചെറുപ്പത്തിൽ പഠനം ഉപേക്ഷിച്ച് മുംബൈയിൽ എത്തിയതോടെയാണ് അധോലോക സംഘങ്ങളുമായി ബന്ധപ്പെട്ടത്. എതിരാളിയായ ബാലസാൾത്തേയെ കൊലപ്പെടുത്തി അധോലോകത്ത് ഇരിപ്പിടം ഉറപ്പിച്ചു.
പിന്നീട് അധോലോക രാജാവ് ഛോട്ടാരാജെൻറ വലംകൈയായി. ഉന്നത രാഷ്ട്രീയ നേതാക്കളെയും സിനിമതാരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയതിന് നിരവധി കേസിൽ പ്രതിയായ രവി പിന്നീട് ദുബൈക്ക് കടന്നു. ഇപ്പോൾ ആസ്ട്രേലിയയിലുള്ളതായി പറയുന്നു. ചെന്നൈ അമ്പത്തൂരിലെ കനറാ ബാങ്ക് ശാഖയിൽനിന്ന് 19 കോടി തട്ടിയ കേസിൽ 2013ൽ അറസ്റ്റിലായതോടെയാണ് ലീന മരിയ പോളും കൂട്ടാളി സുകേഷ് ചന്ദ്രശേഖറും വാർത്തകളിൽ നിറഞ്ഞത്. 2015ൽ 10 കോടിയുടെ മറ്റൊരു തട്ടിപ്പ് കേസിൽ ഇവരും മറ്റ് നാലുപേരും വീണ്ടും അറസ്റ്റിലായി. തട്ടിപ്പിലൂടെ നേടുന്ന പണംകൊണ്ട് ആഡംബര കാറുകളും ആഭരണങ്ങളും വാങ്ങിക്കൂട്ടി.
സിനിമയിലും മോഡലിങ്ങിലുമുള്ള ലീനയുടെ ഭ്രമം ചൂഷണം ചെയ്താണ് സുകേഷ് അവരെ തട്ടിപ്പുകൾക്ക് കൂട്ടാളിയാക്കിയത്. പിന്നീട് ഇവർ അകന്നു. െഎ.എ.എസുകാരി ചമഞ്ഞുവരെ ലീന തട്ടിപ്പ് നടത്തുകയും അറസ്റ്റിലാകുകയും ചെയ്തു. റെഡ് ചില്ലീസ്, ഹസ്ബൻഡ്സ് ഇൻ ഗോവ, കോബ്ര എന്നീ ചിത്രങ്ങളിലൂടെയാണ് ലീന എന്ന നടിയെ മലയാളികൾ പരിചയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.