തൃശൂർ: ഭക്ഷ്യവസ്തുക്കൾ റേഷൻകടകളിൽ എത്തിക്കുന്നതിന് പൊതുവിതരണ വകുപ്പ് അനാവശ്യ കാലതാമസം വരുത്തുന്നു. ഇതുമൂലം സംസ്ഥാനത്തെ റേഷൻകടകളിൽ ജൂണിൽ അരി അടക്കം ഭക്ഷ്യവസ്തുക്കൾ ആവശ്യത്തിന് ലഭിച്ചില്ല.
എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്നും റേഷൻകടകളിലേക്ക് അരി നൽകുന്നതിന് ജൂൺ 23 വെരയാണ് വകുപ്പ് സമയം നൽകിയിരിക്കുന്നത്. എഫ്.സി.െഎകളിലും ഗോഡൗണുകളിലും അരി കെട്ടിക്കിടന്നിട്ടും മാസത്തിെൻറ അവസാനം വിതരണം പൂർത്തിയാക്കാൻ വകുപ്പ് നൽകിയ ഉത്തരവ് സംശയാസ്പദമാണ്. ഇൗ ഉത്തരവിെൻറ മറ പിടിച്ച് അവസാന ദിവസങ്ങളിൽ വാതിൽപടി വിതരണം നടത്തുകയാണ് ഉദ്യോഗസ്ഥർ. മാസം അവസാനിക്കാൻ 10 ദിവസം മാത്രമുള്ളപ്പോൾ വിതരണം പൂർത്തിയാവാത്ത സ്ഥിതി വരും. ഇങ്ങനെ വരുേമ്പാൾ ഇൗമാസത്തെ വിതരണത്തിന് അടുത്തമാസം 10 വരെ സമയം നൽകി ഉത്തരവിനെ ന്യായീകരിക്കുന്ന പ്രവണതയും വകുപ്പിനുണ്ട്. ഇ-പോസ് മെഷിനിൽ വിതരണം തുടങ്ങിയ ഏപ്രിൽ മുതൽ എല്ലാമാസങ്ങളിലും ഇത്തരത്തിൽ അനാവശ്യമായി സമയം നീട്ടിനൽകിയിട്ടുണ്ട്. ആദ്യ രണ്ടാഴ്ചക്കകം വാതിൽപടി വിതരണം നടത്തുന്നതിന് കർശന നിർദേശം നൽകാതെ മാസത്തിെൻറ അവസാനത്തിലേക്ക് ഉത്തരവ് നൽകുന്നത് ഉേദ്യാഗസ്ഥർക്കും വാതിൽപടി വിതരണക്കാർക്കും അഴിമതിക്ക് അവസരം ഒരുക്കുന്നതാണെന്ന് ഒരുവിഭാഗം റേഷൻവ്യാപാരികൾ ചൂണ്ടിക്കാട്ടി.
നേരത്തെ സ്വകാര്യ ഗോഡൗണുകൾ നടത്തിയിരുന്നവരാണ് നിലവിൽ വകുപ്പ് നേരിട്ട് നടത്തുന്ന ഗോഡൗണുകളിൽ നിന്നും റേഷൻകടകളിേലക്ക് വാതിൽപടി വിതരണം നടത്തുന്നതിന് കരാർ എടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലെ കൂട്ട്കെട്ട് പല ഗോഡൗണുകളിലും വകുപ്പ് നടത്തിയ മിന്നൽപരിശോധനയിൽ കണ്ടെത്തിയിട്ടുമുണ്ട്. എന്നിട്ടും വിതരണ കാലതാമസം തുടരുകയാണ്. എന്നാൽ ഇതിനെ ന്യായീകരിച്ചും റേഷൻവ്യാപാരികൾ രംഗത്തുണ്ട്. എ.ഡി എന്ന ഒാമന പേരിൽ പഴയ ‘അഡ്ജസ്റ്റ്മെൻറ്’വാതിൽപടി വിതരണക്കാരുമായി നടത്തുന്ന റേഷൻകടക്കാരാണ് ന്യായീകരിച്ച് രംഗത്തുവന്നിരിക്കുന്നത്. കാര്യങ്ങൾ ഇങ്ങെന ഇഴയുേമ്പാൾ പൊതുജനത്തിന് അരി അടക്കം കിട്ടാത്ത സാഹചര്യത്തിലും ഏറെ ഗുണഭോക്താക്കൾ ഉള്ളതിനാൽ കൃത്യമായ നടപടി സ്വീകരിക്കാതെ വകുപ്പ് പിന്നാക്കം പോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.