റേഷൻ മണ്ണെണ്ണയുടെ വില കൂട്ടി

തിരുവനന്തപുരം: റേഷൻ മണ്ണെണ്ണയുടെ വില കൂട്ടി. ഒറ്റയടിക്ക് എട്ട് രൂപയാണ് ഒരു ലിറ്ററിന് കൂട്ടിയത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വര്‍ധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. കഴിഞ്ഞ മാസം 47 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. ഇന്ന് മുതല്‍ റേഷന്‍ കടകളില്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.

നവംബര്‍ മാസം മുതല്‍ പുതുക്കിയ വിലയാണ് മണ്ണെണ്ണക്ക് പുതിയ വിലയാണ് റേഷന്‍ വ്യാപാരികളില്‍ നിന്ന് എണ്ണ കമ്പനികള്‍ ഈടാക്കുന്നത്. ഇതിന് ആനുപാതികമായി എല്ലാ റേഷൻ കാർഡ് ഉടമകളും പുതുക്കിയ വില നൽകേണ്ടിവരും.

മണ്ണെണ്ണയുടെ അടിസ്ഥാന വിലയായ 45 രൂപക്കൊപ്പം ഡീലര്‍ കമ്മീഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിരക്ക്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജി.എസ്.ടി ഇതെല്ലാം അടങ്ങുന്ന ഹോള്‍സെയില്‍ നിരക്കാണ് 51 രൂപയാണ്. ഇത് ജനങ്ങളിലേക്ക് എത്തുമ്പോള്‍ 55 രൂപയാകും.

Tags:    
News Summary - Ration increased the price of kerosene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.