സി.പി.എം നേതാവ്​ റഷീദ്​ കണിച്ചേരി നിര്യാതനായി

പാലക്കാട്: കെ.എസ്.ടി.എ മുൻ ജനറൽ സെക്രട്ടറിയും പുതുശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ റഷീദ് കണിച്ചേരി (70) നിര്യാതനായി. പാലക്കാട് എം.പി എം.ബി. രാജേഷിന്‍റെ ഭാര്യാ പിതാവാണ്. മൃതദേഹം പുതുശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിൽ ഞായറാഴ്ച പൊതുദർശനത്തിന് വെക്കും.

അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷ പ്രകാരം മൃതദേഹം പാലക്കാട് മെഡിക്കൽ കോളജിന് കൈമാറും. ഭാര്യ: നബീസ (അധ്യാപിക) മക്കൾ: നിതിൻ കണിച്ചേരി (ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം), നികിത കണിച്ചേരി​. 

റഷീദ് കണിച്ചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. റഷീദ് കണിച്ചേരിയുടെ വിയോഗം വേദനാജനകമാണ്. അധ്യാപക സംഘടനയുടെ പ്രമുഖ നേതാവ് എന്ന നിലയിൽ സംഘടനയെ ദീർഘകാലം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്ക് വേണ്ടി പോരാടിയ അദ്ദേഹം അധ്യാപകരുടെയും ജീവനക്കാരുടെയും അവകാശ പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. വേർപാടിൽ കുടുംബാംഗങ്ങൾക്കൊപ്പം ദു:ഖം പങ്കിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Rasheed Kanicheri Passed Away - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.