ക​ണ്ടെ​യ്ന​റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ റാ​പി​ഡ് റെ​സ്പോ​ൺ​സ് ടീം

​തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​വി​ധ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​ഞ്ഞ ക​ണ്ടെ​യ്‌​ന​റു​ക​ൾ ക​ര​യി​ൽ നി​ന്ന് സു​ര​ക്ഷി​ത​മാ​യി മാ​റ്റാ​ൻ റാ​പി​ഡ് റെ​സ്പോ​ൺ​സ് ടീ​മു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം തീ​രു​മാ​നി​ച്ചു. ര​ണ്ട് വീ​തം റാ​പി​ഡ് റെ​സ്പോ​ൺ​സ് ടീ​മു​ക​ൾ തൃ​ശൂ​ർ മു​ത​ൽ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലും, ഓ​രോ ടീ​മു​ക​ൾ വീ​തം വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കും.

ഫാ​ക്ട​റീ​സ് ആ​ൻ​ഡ് ബോ​യി​ലേ​ഴ്സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്​​സ്ക​വേ​റ്റ​ർ, ക്രെ​യി​നു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​കും ക​ണ്ടെ​യ്ന​റു​ക​ൾ നീ​ക്കു​ക. എ​ണ്ണ​പ്പാ​ട തീ​ര​ത്ത് എ​ത്തി​യാ​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് വീ​തം റാ​പി​ഡ് റെ​സ്പോ​ൺ​സ് ടീ​മു​ക​ൾ തൃ​ശൂ​ർ മു​ത​ൽ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലും ഓ​രോ​ന്ന് വീ​തം വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കും. ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യും പൊ​ലീ​സും മ​റ്റു വ​കു​പ്പു​ക​ളും ഇ​വ​ർ​ക്കു​വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ക​പ്പ​ലി​ലെ എ​ണ്ണ ക​ട​ലി​ന്‍റെ താ​ഴെ​ത്ത​ട്ടി​ൽ പെ​ട്ടു​പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ, കോ​സ്റ്റ് ഗാ​ർ​ഡ്, നേ​വി, വ​നം​വ​കു​പ്പ്, ഫാ​ക്ട​റീ​സ് ആ​ൻ​ഡ് ബോ​യി​ലേ​ഴ്സ് എ​ന്നി​വ​യെ ഉ​ൾ​പ്പെ​ടു​ത്തി പ​ദ്ധ​തി ത​യാ​റാ​ക്കും. തീ​ര​ത്ത് അ​സാ​ധാ​ര​ണ വ​സ്തു​ക്ക​ളോ ക​ണ്ടെ​യ്​​ന​റു​ക​ളോ ക​ണ്ടാ​ൽ അ​ടു​ത്തു​പോ​കു​ക​യോ തൊ​ടു​ക​യോ ചെ​യ്യ​രു​തെ​ന്ന്​ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഈ ​വ​സ്തു​ക്ക​ളി​ൽ നി​ന്ന്​ 200 മീ​റ്റ​റെ​ങ്കി​ലും അ​ക​ലെ നി​ൽ​ക്ക​ണം. 112 എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്ന് അ​തോ​റി​റ്റി കൂ​ട്ടി​ച്ചേ​ർ​ത്തു.

13 കണ്ടെയ്​നറുകളിൽ അപകടകരമായ വസ്തുക്കൾ

കൊച്ചി പുറങ്കടലിൽ മുങ്ങിയ എം.എസ്‌സി എൽസ 3 കപ്പലിൽനിന്നുള്ള കണ്ടെയ്​നറുകൾ കേരളത്തിന്‍റെ വിവിധ തീരപ്രദേശങ്ങളിൽ അടിഞ്ഞതോടെ, ജാഗ്രത നിർദേശവുമായി സംസ്ഥാന സർക്കാർ. കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്​നറുകളിൽ13 എണ്ണത്തിൽ ചിലത്​ അപകടകരമായ വസ്തുക്കളാണ്​. ചിലതിൽ (കാൽസ്യം കാർബേഡ്) വെള്ളം ചേർന്നാൽ തീ പിടിക്കാവുന്ന, പൊള്ളലിന് കാരണമാകാവുന്ന രാസവസ്തുവുമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

അതിനാൽ കണ്ടെയ്​നറുകളുടെ സമീപത്തേക്ക് പോകരുതെന്നും ചുരുങ്ങിയത് 200 മീറ്ററെങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ശനിയാഴ്ച തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ കപ്പലിൽ നിന്ന് രാത്രിയോടെ, കരുനാഗപ്പള്ളിക്കു സമീപമാണ് ആദ്യ കണ്ടെയ്നർ അടിഞ്ഞത്. ഞായറാഴ്ച രാവിലെയോടെ കൊല്ലം, ആലപ്പുഴ തീരപ്രദേശങ്ങളിലായി രാവിലെ 11 ഓടെ 27 കണ്ടെയ്​നറുകൾ അടിയുകയായിരുന്നു.

കപ്പലിലെ ഇന്ധനം ചോർന്ന സാഹചര്യത്തിൽ എണ്ണ പടരുന്നത് തടയാനുള്ള നടപടികൾ കോസ്റ്റ് ഗാർഡ് തുടരുകയാണ്. എണ്ണ നശിപ്പിക്കാനായി ഒരു ഡോണിയർ വിമാനത്തിൽ പൊടി തളിക്കുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്. ടയർ 2 , ഇൻസിഡന്‍റ് വിഭാഗത്തിലുള്ള ദുരന്തമായതിനാൽ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറലിന്‍റെ മേൽനോട്ടത്തിൽ ദേശീയ സേനകളെകൂടി ഉൾപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. വരും ദിവസങ്ങളിൽ ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ കൂടുതൽ കണ്ടെയ്​നർ അടിഞ്ഞേക്കാമെന്നാണ് നിരീക്ഷണം.  

Tags:    
News Summary - Rapid Response Team to remove containers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.