ഒാട്ടിസം ബാധിച്ച വിദ്യാർഥിക്ക് ശാരീരിക പീഡനമേറ്റെന്ന് മെഡിക്കൽ റിപ്പോർട്ട്

തിരുവനന്തപുരം: ശ്രീകാര്യത്ത് ഒാട്ടിസം ബാധിച്ച വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ ശാരീരിക പീഡനം ശരിവെച്ച് മെ ഡിക്കൽ റിപ്പോർട്ട്. പൊലീസിന് കൈമാറിയ മെഡിക്കൽ ബോർഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രകൃതിവിര ുദ്ധ പീഡനത്തിന് കുട്ടി ഇരയായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കേസിലെ പ്രതിയായ അധ്യാപകൻ സന്തോഷ് കുമാറിനെ അറ സ്റ്റ് ചെയ്യാൻ പൊലീസ് നീക്കം ശക്തമാക്കി. സന്തോഷ് കുമാർ ഒളിവിലാണെന്നും വൈകാതെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, അധ്യാപകന്‍റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തിൽ നീതി തേടി കുട്ടിയുടെ അമ്മ മനുഷ്യാവകാശ കമീഷന് പരാതി നൽകി. ഉന്നതബന്ധം ഉപയോഗിച്ച് പ്രതി ഒളിവിൽ കഴിയുകയാണ്. സ്കൂൾ അധികൃതർ നിരന്തരം ഭീഷണിപ്പെടുത്തുന്നു. അധ്യാപകൻ ഇപ്പോഴും ജോലിയിൽ തുടരുകയാണെന്നും വിദ്യാർഥിയുടെ അമ്മ ആരോപിച്ചു.

ജൂലൈ 27നാണ് ശ്രീകാര്യം പൊലീസ് പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ മൂന്നു വർഷമായി ഒാട്ടിസവുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു കുട്ടി. രോഗത്തിൽ നിന്ന് 90 ശതമാനത്തോളം മുക്തമായിരുന്നു. ഇതിനിടെയാണ് അധ്യാപകന്‍റെ ശാരീരിക പീഡനത്തിന് ഇരയായത്.

കണക്ക് പുസ്തകം കീറിയെറിഞ്ഞ വിദ്യാർഥി, ക്ലാസിന് പുറത്തേക്ക് ഇറങ്ങി ഒാടിയിരുന്നു. ഇതേതുടർന്ന് എന്തിനാണ് പുസ്തകം കീറിയതെന്ന് അറിയാനായി വിദ്യാർഥിയെ കൗൺസിലിങ്ങിന് വിധേയമാക്കി. പീഡിപ്പിച്ച വിവരം മാതാവിനോടും കൗൺസിലിങ് നടത്തിയ അധ്യാപകനോടും കുട്ടി പറയുകയായിരുന്നു.

ഇതിനിടെ, പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ സമ്മർദം ചെലുത്തിയെങ്കിലും രക്ഷിതാക്കൾ തയാറായില്ല. വിദ്യാർഥി പീഡനത്തിന് ഇരയായെന്ന് ചൈൽഡ് ലൈനും സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Raped By Autism Victim in Karyavattom -kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.