പീഡനം: മദ്​റസ അധ്യാപകനെ റിമാന്‍ഡ് ചെയ്തു

തളിപ്പറമ്പ്​: പതിമൂന്നുകാരനായ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ മദ്​റസ അധ്യാപകനെ റിമാ ന്‍ഡ് ചെയ്തു. ചപ്പാരപ്പടവ് മംഗര ദാറുല്‍ അബ്രാറില്‍ മുഹമ്മദ് സുഹൈലിനെയാണ് പോക്‌സോ കേസില്‍ തളിപ്പറമ്പ് കോടതി റ ിമാൻഡ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിനോദയാത്ര പോയതു മുതല്‍ മുഹമ്മദ് സുഹൈല്‍ വിദ്യാർഥിയെ പീഡിപ്പിക ്കാന്‍ ആരംഭിച്ചിരുന്നുവെന്ന് പരാതിയിൽ പറയുന്നു. അസുഖമാണെന്ന് പറഞ്ഞ് ഒരു മാസക്കാലം സ്‌കൂളിലേക്ക​ുപോലും പോകാന്‍ അനുവദിക്കാതെ പീഡിപ്പിച്ചതായും കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിപ്രകാരം തളിപ്പറമ്പ് പൊലീസ് കേസ് രജിസ്​റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. പീഡനത്തെ തുടര്‍ന്ന് നേരത്തെ തളിപ്പറമ്പിനടുത്ത സ്ഥാപനത്തില്‍നിന്ന് പുറത്താക്കപ്പെട്ട സുഹൈല്‍ മറ്റൊരു സ്ഥലത്തെ സ്ഥാപനത്തിൽ പബ്ലിക് റിലേഷന്‍സ് ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു.

തളിപ്പറമ്പ് സി.ഐ എന്‍.കെ. സത്യനാഥ​​െൻറ നേതൃത്വത്തിലാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. സൈബര്‍ സെല്ലി​​െൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.


വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്​: അധ്യാപകന്‍ കുറ്റക്കാരൻ
കാസര്‍കോട്: നാലാംതരം വിദ്യാർഥിനിയെ ക്ലാസ് റൂമില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കിനാനൂര്‍ പെരിയാലിലെ പി. രാജന്‍ നായരെ (58) ആണ്​ ജില്ല അഡീഷനല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി പി.എസ്. ശശികുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

2018 ഒക്‌ടോബര്‍ 11നും അതിനുമുമ്പുമാണ് പീഡനം നടന്നത്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സലിങ്ങില്‍ അധ്യാപകന്‍, തന്നെ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് രാജന്‍ നായര്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുക്കുകയായിരുന്നു. എസ്.ഐ എം.വി. ഷിജുവാണ് കേസില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്​റ്റ്​ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.