കോഴിക്കോട്: ജോലിക്കെന്ന പേരില്‍ കര്‍ണാടക സ്വദേശിനിയെ ദമാമിലെ അറബിക്ക് വില്‍പന നടത്തിയതായി പരാതി. ഉത്തരമേഖല എ.ഡി.ജി.പിക്കാണ് കര്‍ണാടകയിലെ കുടക് ജില്ലയിലെ സോമവാര്‍പേട്ട് കുശാല്‍നഗര്‍ സ്വദേശിയാണ് പരാതി നല്‍കിത്.
പുതിയറയിലെ ട്രാവല്‍ ഏജന്‍സി വഴിയാണ് തന്നെ ദമാമിലേക്ക് കടത്തിയതെന്നും 10 ലക്ഷം രൂപക്ക് അവിടത്തെ അറബിക്ക് വില്‍പന നടത്തിയെന്നും പരാതിക്കാരി പറയുന്നു. മാസങ്ങളോളം അറബി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു.
രക്ഷപ്പെട്ട് നാട്ടിലെത്തിയപ്പോള്‍ കസബ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ളെന്നും പരാതിക്കാരി പറയുന്നു. പരാതി സ്വീകരിച്ചതായി എ.ഡി.ജി.പി ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.