ബാലികയെ പീഡിപ്പിച്ച കേസിൽ പിതാവടക്കം മൂന്നുപേർ അറസ്​റ്റിൽ

തിരൂരങ്ങാടി (മലപ്പുറം): 12കാരിയെ പീഡിപ്പിച്ച കേസിൽ പിതാവടക്കം മൂന്നുപേർ അറസ്​റ്റിൽ. ചേളാരി ചെനക്കലങ്ങാടിയിലെ കരുമ്പിൽ വീട്ടിൽ ഷൈജു (38), മേലേ ചേളാരി കുടൽകുഴിമാട് വീട്ടിൽ അഷ്​റഫ് (36), കുട്ടിയുടെ പിതാവ് എന്നിവരെയാണ് തിരൂരങ്ങാ ടി പൊലീസ് അറസ്​റ്റ്​ ചെയ്തത്. കൂടുതൽ പേർ പിടിയിലാകാനുണ്ട്.

മദ്യപിച്ചെത്തിയായിരുന്നു ക്രൂരപീഡനം. കഴിഞ്ഞദിവസം ബാലിക അധ്യാപികയോട് വിവരം പറയുകയും സ്കൂൾ അധികൃതരുടെ നിർദേശത്തെതുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ അറിയിക്കുകയുമായിരുന്നു.

രണ്ട് പ്രതികളെ ശനിയാഴ്ചയും പിതാവിനെ ഞായറാഴ്​ചയുമാണ് പിടികൂടിയത്. രണ്ടുപേരെയും പരപ്പനങ്ങാടി കോടതി റിമാൻഡ്​ ചെയ്തു. പിതാവിനെ തിങ്കളാഴ്​ച കോടതിയിൽ ഹാജരാക്കും. മറ്റ്​ പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി.

Tags:    
News Summary - rape malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.