മാനഭംഗത്തിനിരയായ ആദിവാസി ഗർഭിണിക്ക് ചികിത്സ ലഭിച്ചില്ല

വൈത്തിരി: ബലാൽസംഗത്തിനിരയായ അവശയായ മുപ്പതുകാരി ആദിവാസി സ്ത്രീ ചികിത്സ ലഭിക്കാതെ പോലീസ് ജീപ്പിൽ കഴിച്ചു കൂട്ടിയത് മണിക്കൂറുകൾ. മുട്ടിൽ പഞ്ചായത്തിയിലെ ആദിവാസികോളനിയിലെ യുവതിക്കാണ്​ ചികിൽസ ലഭിക്കാതിരുന്നത്​. ഇന്നലെ വൈകീട്ടാണ് സ്ത്രീ ബലാൽസംഗത്തിനിരയായത്​. കൽപ്പറ്റ പോലീസ് കേസ്സെടുത്ത ശേഷം യുവതിയെയും കൊണ്ട് കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിയെങ്കിലും അവിടെയുള്ള ഗൈനക്കോളജിസ്റ്റുകൾ അവധിയിലായിരുന്നു.

തുടർന്ന് ഇവരെയും കൊണ്ട് പോലീസ് യുവതിയുടെ അമ്മയെയും ലീഗൽ സർവ്വീസ് സൊസൈറ്റി വോളണ്ടിയറെയും കൂട്ടി വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും ആശുപത്രി സൂപ്രണ്ടും ഗൈനക്കോളജിസ്റ്റുമായ ഡോക്ടർ രോഗിയെ ചികിൽസിക്കാൻ കൂട്ടാക്കിയില്ലത്രേ. ​

വിവരമറിഞ്ഞെത്തിയ വൈത്തിരി എസ് ഐ പറഞ്ഞിട്ടുപോലും ഡോക്ടർ അവശയായ ഈ രോഗിയെ ഒന്നേ വന്നു നോക്കാൻ പോലും തുനിഞ്ഞില്ല. ഏറെ നേരം കാത്തിരുന്ന പോലീസ് യുവതിയുടെ അവസ്ഥ മനസ്സിലാക്കി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

യുവതി നാലു മാസം ഗർഭിണിയാണ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ടില്ല. അമിത ജോലിഭാരം മൂലം കഴിഞ്ഞ മൂന്നു ദിവസമായി ഉറങ്ങാൻ പോലും കഴിയാതെ രോഗബാധിതനായി കിടന്നുപോയതുകൊണ്ടാണ് രോഗിയെ നോക്കാൻ കഴിയാതെ പോയതെന്നാണ് ഡോക്റ്റർ പറയുന്നത്. അതേസമയം, കേസിലെ പ്രതിയെ അറസ്​റ്റ്​ ചെയ്​തിട്ടില്ല.

Tags:    
News Summary - RAPE CASE-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.