13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോവിഡ് സെൻററിൽ തൂങ്ങി മരിച്ചു

ഇടുക്കി: പോക്സോ കേസ് പ്രതി തൊടുപുഴ മുട്ടം ജയിൽ കോവിഡ് കെയർ സെൻററിൽ തൂങ്ങിമരിച്ചു. 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കുമളി സ്വദേശി ബിനോയ് ആണ് മരിച്ചത്.

ഇന്ന് രാവിലെ ജയിൽ കോവിഡ് കെയർ സെൻററായ മുട്ടം റാണി ഗിരിയിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു വർഷം മുമ്പ് രണ്ടാം ഭാര്യയുടെ 13 വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.