കാസർകോട്: ബലാത്സംഗക്കേസില്‍ ആറ് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ ഓ ട്ടോഡ്രൈവര്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. മൗവ്വാര്‍ ഗൗരിയ ടുക്ക കയ്യാലമൂലയിലെ ഭാസ്കരനെയാണ് (48) കാസര്‍കോട് വനിത സി.ഐ അറസ്റ്റ് ചെയ്തത്.
ബ ദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. കുട്ടി ഭാസ്കരെൻറ ഓട്ടോറിക്ഷയിലാണ് സ്ഥിരമായി സ്കൂളിലേക്ക് പോയിരുന്നത്. വീട്ടുകാര്‍ ചൈല്‍ഡ് ലൈനിനെ വിവരമറിയിച്ചതിനെത്തുടർന്ന് പ്രവര്‍ത്തകര്‍ കുട്ടിയോട് വിവരങ്ങള്‍ ആരാഞ്ഞശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
2003ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഭാസ്കരനെ 2011ല്‍ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു.
ആറ് വയസ്സുകാരിക്ക് പീഡനം: പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്
കാസര്‍കോട്: ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി അഞ്ചുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ഓട്ടോ ഡ്രൈവര്‍ പുല്ലൂര്‍ കൊടവലം വടക്കേകരയിലെ രവീന്ദ്രനെയാണ് (50) ജില്ല അഡീഷനല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി പി.എസ്. ശശികുമാര്‍ അഞ്ചുവര്‍ഷം കഠിനതടവിനും 15000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.