ഡി.എൻ.എ പരിശോധന: ബിനോയ്​ കോടിയേരി രക്​ത സാമ്പ്​ൾ നൽകി

മുംബൈ: പീഡന കേസിൽ ബിനോയ്​ കോടിയേരി ഡി.എൻ.എ പരിശോധനക്ക്​ വിധേയനായി. ചൊവ്വാഴ്​ച ദക്ഷിണ മുംബൈയിലെ ജെ.ജെ മെഡിക ്കൽ കോളജിൽ എത്തിയ ബിനോയിയിൽനിന്ന്​ രക്​തം ശേഖരിച്ചു. പൊലീസി‍​െൻറ നിർദേശപ്രകാരം ഉച്ചയോടെയാണ്​ ബിനോയ്​ എ ത്തിയത്​. ശേഖരിച്ച രക്​തം നഗരത്തിലെ കലീനയിലുള്ള ഫോറൻസിക്​ ലാബിലേക്ക്​ അയച്ചു.

ചൊവ്വാഴ്​ചതന്നെ ഡി.എൻ.എ പരിശോധനക്ക്​ വിധേയനാകണമെന്ന്​ കഴിഞ്ഞ ദിവസം ബോംെബ ഹൈ​േകാടതി ഉത്തരവിട്ടിരുന്നു. കേസ്​ റദ്ദാക്കാൻ ആവശ്യപ്പെട്ട്​ ബി​േനായ്​ നൽകിയ ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ്​ കോടതി ഉത്തരവ്​. നാലുതവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഡി.എൻ.എ പരിശോധനക്ക്​ വിധേയമാകാതെ ഒഴിഞ്ഞുമാറിയത്​ പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിക്കുകയായിരുന്നു. പരിശോധനക്ക്​ വിധേയമാകുന്നതിൽ എതിർപ്പില്ലെന്ന്​ ബിനോയിയുടെ അഭിഭാഷകരും അറിയിച്ചിരുന്നു. കോടതി നിർദേശിച്ചത്​ പ്രകാരം രണ്ടാഴ്​ചക്കകം സീൽ ചെയ്​ത പരിശോധന റിപ്പോർട്ട്​ ഹൈകോടതിയിൽ സമർപ്പിക്കുമെന്ന്​ പൊലീസ്​ വ്യക്​തമാക്കി. അടുത്ത 26നാണ്​ ഹൈകോടതി തുടർവാദം കേൾക്കുക.

ഡി.എൻ.എ പരിശോധന റിപ്പോർട്ട്​ വരുന്നതോടെ സത്യം തെളിയുമെന്ന്​ രക്​തം നൽകിയ ശേഷം ബിനോയ്​ മാധ്യമങ്ങളോട്​ പറഞ്ഞു. കേസ്​ തള്ളണമെന്ന ഹരജിയിൽ അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. ഇതിനിടയിൽ ത​​െൻറ മുൻകൂർ ജാമ്യ വ്യവസ്​ഥകളിൽ ചിലത്​ ഒഴിവാക്കാൻ ആവശ്യപ്പെട്ട്​ ഹൈകോടതിയെ സമീപിക്കാൻ ബിനോയ്​ നിയമോപദേശം തേടി. വിദേശത്ത്​ പോകാൻ കോടതിയുടെ അനുമതി വേണമെന്ന ജാമ്യ വ്യവസ്​ഥക്കെതിരെയാണ്​ നീക്കം. നേരത്തേ ദീൻദോഷി സെഷൻസ്​ കോടതിയാണ്​ ബി​േനായിക്ക്​ മുൻകൂർ ജാമ്യം നകിയത്​.

Tags:    
News Summary - Rape Case-Binoy Kodiyeri DNA sample will test at JJ hospital- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.