പെരുമ്പിലാവ് : അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് ഇരുവർക്കും പരിക്ക്. കടവല്ലൂർ പഞ്ചായത്തിലെ ആശാവർക്കരായ കരിക്കാട് ഭട്ടിമുറി ചോഴിയാട്ടിൽ അജിത (48), മകൾ അൻജിത (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ ഒൻപതിന് അക്കിക്കാവ് ജംഗ്ഷനിലായിരുന്നു അപകടം. പെരിന്തൽ മണ്ണയിൽ നിന്നും കോട്ടയത്തേക്കു പോകുകയായിരുന്ന കാറാണ് സ്കൂട്ടറിൽ ഇടിച്ചത്. പഴഞ്ഞി റോഡിൽ നിന്നും തിപ്പലശ്ശേരി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയിലാണ് കാർ സ്കൂട്ടറിൽ ഇടിച്ചത്.
ആശാ വർക്കർ അജിത മകളുമൊത്ത് തിപ്പലശ്ശേരി ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു. റോഡിൽ തെറിച്ചു വീണ ഇരുവരേയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറും ബൈക്കും ഭാഗികമായി തകർന്നു. കുന്നംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.