????

മാതാവി​െൻറ കൺമുന്നിൽ രണ്ട് മക്കളെ കൊന്ന കേസിൽ പിതൃസഹോദരന്​​ വധശിക്ഷ

പത്തനംതിട്ട: മാതാവി​​​െൻറ കൺമുന്നിൽ രണ്ട് മക്കളെ ദാരുണമായി കൊന്ന കേസിൽ പ്രതിയായ പിതൃസഹോദരൻ റാന്നി കീക്കൊഴൂർ മാട​േത്തത്ത് വീട്ടിൽ ഷിബു എന്ന തോമസ് ചാക്കോക്ക്​ (47)​ വധശിക്ഷ. പത്തനംതിട്ട അഡീഷനൽ​​ സെഷൻസ് കോടതിയാണ്​ ശിക്ഷ വ ിധിച്ചത്​. റാന്നി കീക്കൊഴൂർ മാടത്തേത്ത്​ വീട്ടിൽ ഷൈബു (മാത്യ​ു ചാക്കോ)-ബിന്ദു ദമ്പതികളുടെ മക്കളായ മെൽബിൻ (ഏഴ ്​), മെബിൻ (മൂന്ന്​) എന്നിവരെയാണ്​ പ്രതി ​കൊലപ്പെടുത്തിയത്​. ഷൈബുവി​​​െൻറ സഹോദരനാണ്​ പ്രതിയായ ഷിബു. കുട്ടികള ുടെ മാതാവിന്​ 5,45,000 രൂപ പ്രതി നഷ്​ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. തുക നൽകാത്തപക്ഷം അത്​ നിയമപരമായി ഇൗടാക്കാൻ നടപടി സ്വീകരിക്കും. കഠിന ദേഹോപദ്രവം, വീടിന്​ തീവെപ്പ്​, വീട്ടിൽ അതിക്രമിച്ചുകയറൽ, കൊലപാതകം എന്നീ കുറ്റങ്ങളാണ്​ ചുമത്തിയിട്ടുള്ളത്​.

കുടുംബവസ്​തു തർക്കങ്ങളാണ്​ ​കൊലപാതകത്തിന്​ ​പ്രേരിപ്പിച്ചത്​. 2013 ഒക്ടോബർ 27ന്​ ഞായറാഴ്​ച രാവിലെയായിരുന്നു സംഭവം. രാവിലെ 7.30ന്​ സ്വന്തം ഒാേട്ടായിൽ വീട്ടുമുറ്റത്തേക്ക്​ വന്നിറങ്ങിയ ഷിബുവിനെ കണ്ട്​ മാതാവ്​ മേരിക്കുട്ടിക്ക്​ എന്തോ പന്തികേട്​ തോന്നി. ഞായറാഴ്​ച ആയതിനാൽ വീടിന്​ തൊട്ടടുത്തുള്ള പള്ളിയിലേക്ക്​ പോയ ഭർത്താവ്​ ച​ാ​േക്കായെ വിളിക്കാൻ മേരിക്കുട്ടി ഒാടി. ഇൗ സമയംകൊണ്ട്​ ഷിബു മുറ്റത്ത് മൂത്രമൊഴിച്ചു നിന്ന ഏഴുവയസ്സുകാരൻ മെൽവിനെ കത്തി ഉപയോഗിച്ച് കുത്തിക്കൊന്നു.

കുട്ടിയുടെ കരച്ചിൽകേട്ട്​ മാതാവ്​ ബിന്ദു ഒാടിയെത്തി. തടയാൻ ശ്രമിച്ച ബിന്ദുവി​​​െൻറ മുഖത്ത് മുളകുപൊടി വിതറിയ ശേഷം ദേഹോപദ്രവം ഏൽപിക്കുകയും തുടർന്ന് വീട്ടിൽ കടന്ന് ചാരുകസേരയിൽ ഇരുന്ന് മുന്തിരി കഴിച്ചിരുന്ന മൂന്നുവയസ്സുകാരൻ മെബി​​െൻറ കഴുത്തിൽ കുത്തിക്കൊല്ലുകയുമായിരുന്നു. പിന്നീട് കുപ്പിയിൽ കരുതിയ ഡീസൽ താഴത്തെ നിലയിലെയും മുകളിലത്തെ നിലയിലെയും കിടപ്പുമുറികളിൽ ഒഴിച്ച് തീയിട്ടശേഷം പ്രതി വിഷം കഴിച്ച്​ ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടികളുടെ പിതാവ് ഷൈബു​ ഗൾഫിലായിരുന്നു.​

കുടുംബവസ്തു സംബന്ധിച്ച തർക്കം കാരണം പിതാവുമായി പിണങ്ങി ഷിബു വാടകവീട്ടിൽ കഴിയുകയായിരുന്നു. 2017ൽ വിചാരണ ആരംഭിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 35 സാക്ഷികളെ വിസ്തരിച്ചു. 42 രേഖകളും 15 തൊണ്ടിമുതലുകളും തെളിവായി സ്വീകരിച്ചു. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊലക്കേസിൽ പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും അപൂർവങ്ങളിൽ അത്യപൂർവമായ കേസായി പരിഗണിച്ച് പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ എസ്. മനോജ് വാദിച്ചു.

റാന്നി പൊലീസ് രജിസ്​റ്റർ ചെയ്ത കേസിൽ റാന്നി സി.ഐ ആയിരുന്ന ജെ. ഉമേഷ് കുമാറാണ് അന്വേഷണം നടത്തിയത്. ശിക്ഷാവിധി കേട്ടിട്ടും പ്രതിക്ക്​ ഒരു കൂസലും ഉണ്ടായില്ല. എ​െന്തങ്കിലും പറയാനുണ്ടോ എന്ന്​ കോടതി ചോദിച്ചപ്പോൾ താൻ നിരപരാധി ആണെന്നാണ്​ പ്രതി മറുപടി പറഞ്ഞത്​. പ്രതി കുറ്റക്കാരനാണെന്ന്​ ബുധനാഴ്​ച കോടതി കണ്ടെത്തിയിര​ുന്നു. ഇതേ ത​ുടർന്ന്​ വിധി പറയുന്നത്​ വെള്ളിയാഴ്​ചത്തേക്ക്​ മാറ്റുകയായിരുന്നു.
Tags:    
News Summary - ranni shibu murderer- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.