ഗൊഗോയിക്ക്​ രാജ്യസഭ സീറ്റ്: നീതിന്യായ വ്യവസ്ഥക്ക് തീരാകളങ്കം -കെ.പി.എ. മജീദ്

കോഴിക്കോട്: സുപ്രീംകോടതി ചീഫ് ജസ്​റ്റിസായിരുന്ന രഞ്ജൻ ഗൊഗോയിക്ക്​ രാജ്യസഭ സീറ്റ് നൽകാനുള്ള രാഷ്​ട്രപതിയുട െ തീരുമാനം ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് തീരാകളങ്കമാണെന്ന് മുസ്​ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ ്. നീതിബോധമില്ലാത്ത കോടതി വിധിന്യായങ്ങളുടെ ഉപകാരസ്മരണയായി ഈ അധികാര സ്ഥാനങ്ങളെ ജനങ്ങൾ നോക്കിക്കണ്ടാൽ തെറ്റു പറയാനാവില്ല. ജുഡീഷ്യറിയുടെ ധാർമികതയെക്കുറിച്ച് വാതോരാതെ സംസാരിച്ചയാളാണ് ഇപ്പോൾ മടിയില്ലാതെ കേന്ദ്ര സർക്കാറി​​െൻറ സമ്മാനം സ്വീകരിക്കുന്നത്.

വിരമിച്ച ജഡ്ജിമാർക്കു മാത്രം ഏറ്റെടുക്കാവുന്ന ലോകായുക്ത, മനുഷ്യാവകാശ കമീഷൻ, ​െട്രെബ്യൂണലുകൾ എന്നിവയിലെ പദവികൾപോലും ഏറ്റെടുക്കരുതെന്ന് പറഞ്ഞ വ്യക്തിതന്നെയാണ് ജഡ്ജിമാർ അല്ലാത്തവരെ പരിഗണിക്കാവുന്ന രാജ്യസഭയിലേക്കു പോകുന്നത്. ജനങ്ങളുടെ നിയമവ്യവസ്ഥയെക്കുറിച്ചുള്ള വിശ്വാസ്യതയാണ് ഇതോടെ ഇല്ലാതാകുന്നത്. ജനാധിപത്യവിശ്വാസികൾ ഈ തെറ്റിനെതിരെ പ്രതികരിക്കണം -അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു.

Tags:    
News Summary - Ranjan Gogoi Rajya Sabha Seat KPA Majeed -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.