റംസിയുടെ ആത്​മഹത്യ; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ നടിക്കും ഭർത്താവിനും നോട്ടീസ്

കൊച്ചി: വിവാഹ വാഗ്ദാനത്തിൽനിന്ന് കാമുകൻ പിന്മാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ മുൻകൂർ ജാമ്യം ലഭിച്ച സീരിയൽ നടി ലക്ഷ്മി പി. പ്രമോദിനും ഭർത്താവ് വടക്കേവിള സ്വദേശി അസറുദ്ദീനും ഹൈകോടതിയുടെ നോട്ടീസ്​.

ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ച ഒക്ടോബർ പത്തിലെ കൊല്ലം സെഷൻസ് കോടതി ഉത്തരവ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സർക്കാർ നൽകിയ ഹരജിയിലാണ്​ നോട്ടീസ്​ ഉത്തരവായത്​. ആവശ്യപ്പെടു​േമ്പാൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ചോദ്യം ചെയ്യലിന്​ ഹാജരാകണമെന്ന മുൻകൂർ ജാമ്യത്തിലെ വ്യവസ്​ഥ മരവിപ്പിക്കുകയും ചെയ്​തു.

ഏഴ് വർഷത്തോളം പ്രണയിച്ച അസറുദ്ദീെൻറ സഹോദരൻ ഹാരിസ് വിവാഹ നിശ്ചയത്തിന് ശേഷം തന്നെ ഒഴിവാക്കി വേറെ വിവാഹത്തിന് മുതിർന്നതിെൻറ വേദനയിൽ സെപ്​റ്റംബർ മൂന്നിന് യുവതി തൂങ്ങിമരിച്ചെന്നാണ് കേസ്.

സെപ്​റ്റംബർ ഏഴിന് അറസ്​റ്റിലായ ഒന്നാം പ്രതി ഹാരിസ്​ ജുഡീഷ്യൽ കസ്​റ്റഡിയിലാണ്. ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിക്കുകയും അതിനായി കൊണ്ടുപോവുകയും ചെയ്ത ഇരുവരും വിവാഹത്തിൽനിന്ന് പിന്മാറാൻ റംസിയെ പ്രേരിപ്പിച്ചതായും സർക്കാറി​െൻറ ഹരജിയിൽ പറയുന്നു.

ഗുരുതരമായ ഈ ആരോപണങ്ങളൊന്നും പരിഗണിക്കാതെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്​. പ്രതികളെ കസ്​റ്റഡിയിൽ ചോദ്യം ചെയ്യാനാവാത്തപക്ഷം തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - Ramsi suicide; Notice to actress and husband on petition to cancel anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.