കോഴിക്കോട്: ജനാധിപത്യത്തിന് വിലയിടുന്നവരോട് സന്ധിയില്ലാതെ സമരം ചെയ്യുമെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് പിഷാരടി നിലപാട് പറഞ്ഞത്. എന്റെ മൂല്യബോധങ്ങളും മര്യാദകളും ബലഹീനതകൾ അല്ല.മറിച്ച് അവയെ മുറുകെ പിടിക്കുന്നതാണ് ശക്തി. പൗരവകാശങ്ങൾക്കും ജനാധിപത്യത്തിനും വിലയിടുന്നവരോട് സന്ധിയില്ലാതെ സമരം ചെയ്യും.
വ്യക്തിയധിക്ഷേപങ്ങൾക്കും നുണപ്രചാരണങ്ങൾക്കും എന്റെ മൗനം മറുപടിയാകുന്നത് ജനങ്ങളെ ഞാൻ അത്രക്കണ്ട് വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയുന്നത് കൊണ്ടാണ്. ജനങ്ങൾ...ജനങ്ങൾ...ജനങ്ങൾ...ജനങ്ങളാണ് ജനാധിപത്യത്തിന്റെ കാവൽക്കാരെന്ന് പിഷാരടി ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പ് പൂർണരൂപത്തിൽ
പെരുമാറ്റ ചട്ടങ്ങൾ നിലവിലിരിക്കെ മാധ്യമങ്ങളിൽ പ്രചാരണ സ്വഭാവമുള്ള കാര്യങ്ങളോ ; മറ്റ് സ്ഥാനാർഥികളെ കുറിച്ചുള്ള പരാമർശങ്ങളോ തെറ്റാണ് എന്നാണ് എന്റെ അറിവ്. തിരഞ്ഞെടുപ്പ് പ്രക്രിയയെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയുന്ന ആളാണ് ഞാൻ.
എന്റെ മൂല്യബോധങ്ങളും മര്യാദകളും ബലഹീനതകൾ അല്ല.മറിച്ച് അവയെ മുറുകെ പിടിക്കുന്നതാണ് ശക്തി. പൗരവകാശങ്ങൾക്കും ജനാധിപത്യത്തിനും വിലയിടുന്നവരോട് സന്ധിയില്ലാതെ സമരം ചെയ്യും. വ്യക്തിയധിക്ഷേപങ്ങൾക്കും നുണപ്രചാരണങ്ങൾക്കും എന്റെ മൗനം മറുപടിയാകുന്നത് ജനങ്ങളെ ഞാൻ അത്രക്കണ്ട് വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയുന്നത് കൊണ്ടാണ്. ജനങ്ങൾ...ജനങ്ങൾ...ജനങ്ങൾ...ജനങ്ങളാണ് ജനാധിപത്യത്തിന്റെ കാവൽക്കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.