കൊച്ചി: വനിതാ മതിലിന് സർക്കാർ പണം ചെലവഴിക്കുന്നില്ലെന്ന വാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത ല. യോഗങ്ങൾ ചേരുന്നതിനും വെബ്സൈറ്റിനും സർക്കാർ പണം നൽകുന്നു. വനിതാ മതിലിനെ വർഗീയമാക്കിയത് സംസ്ഥാന സർക്കാർ ആണെന്നും ചെന്നിത്തല ആരോപിച്ചു.
വനിതാ മതിൽ നിർമ്മിക്കേണ്ട എന്ത് നവോത്ഥാന തകർച്ചയാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. വനിതാ മതിൽ കെട്ടാനുള്ള ചർച്ചയിൽ ആദ്യം വിളിക്കേണ്ടത് പ്രതിപക്ഷത്തെയും മറ്റ് രാഷ്ട്രീയ പാർട്ടികളെയുമാണ്. തെറ്റായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി വസ്തുതാവിരുദ്ധമായ പ്രസ്താവനയാണ് നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.