ശബരിമല തീർഥാടകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തണമെന്ന് ചെന്നിത്തല

ശബരിമല: ശബരിമല തീർഥാടകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തി പമ്പയിൽ അവലോകന യോഗം വിളിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിർഥാടകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതി ഇടപെടേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ശബരിമല വികസനം പദ്ധതിരേഖ ഡിസംബർ 31ന് മുൻപ് സമർപ്പിച്ചില്ലെങ്കിൽ കേന്ദ്രസഹായം നഷ്ടമാകും. തിർഥാടകരുടെ എണ്ണം തൊണ്ണൂറായിരമായി നിജപ്പെടുത്തിയ നടപടി ശരിയല്ല. ശബരിമല തീർഥാടനം സർക്കാർ ക്രമികരണങ്ങൾ പരാചജമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ശബരിമല ദർശനത്തിന് ശേഷം സന്നിധാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Ramesh Chennithala wants the PinarayiVijayan to come directly to solve the problems of Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.