ശൈലജയെ പിന്തുണക്കുന്ന മുഖ്യമ​ന്ത്രിയുടെ നിലപാട്​ ദുരൂഹമെന്ന്​​ ചെന്നിത്തല

തിരുവനന്തപുരം: ​ആരോഗ്യമന്ത്രി ശൈലജയെ പിന്തുണക്കുന്ന മുഖ്യമന്ത്രിയു​െട നിലപാട്​ ശരിയല്ലെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. മന്ത്രി​െയ സംരക്ഷിക്കുന്നത്​ നിക്ഷിപ്​ത താത്​പര്യം ​െകാണ്ടാണ്​. തുടർച്ചയായി കോടതിയുടെ കുറ്റപ്പെടുത്തൽ ഉണ്ടായിട്ടും സർക്കാർ തുടരുന്ന മൗനം അത്​ഭുതപ്പെടുത്തുന്നു​െവന്നും ചെന്നിത്തല പറഞ്ഞു.

സ്വാശ്രയ മെഡിക്കൽ പ്രശ്​നം പരിഹാരിക്കാത്ത സർക്കാർ നടപടി കണ്ടാണ്​ ​ഹൈകോടതി തീരു​െമാനമെടുത്തത്​. മെഡിക്കൽ ദന്തൽ പ്രവേശന നടപടികൾ ഹൈകോടതിയാണ്​ തീരുമാനിച്ചത്​. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ഹൈകോടതി ചെ​േയ്യണ്ടി വന്നത്​ സർക്കാറിന്​ ഉത്തരവാദിത്തമില്ലാത്തതു കൊണ്ടാണ്​. സർക്കാറി​​​െൻറ പിടിപ്പുകേടും കഴിവുകേടുമാണ്​ ഇത്​ കാണിക്കുന്നതെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

മന്ത്രി നോ​െട്ടഴുതി കൊടുത്ത്​ കൂടിയാലോചനയില്ലാതെ സ്വന്തക്കാരെയും ഇഷ്​ടക്കാരെയും തിരുകി കയറ്റുകയാണ്​. ഇതു തന്നെയാണ്​ ജയരാജനും ചെയ്​തിരുന്നതെന്നും രമേശ്​ ചെന്നിത്തല ആരോപിച്ചു. 

Tags:    
News Summary - Ramesh Chennithala On Shylaja Issue - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.