Posted On
date_range Updated On
date_range ലോകായുക്ത ഓർഡിനൻസ് നിയമസഭയോടുള്ള അവഹേളനമെന്ന് ചെന്നിത്തല
ആലപ്പുഴ: ലോകായുക്ത ഓർഡിനൻസ് നിയമസഭയോടുള്ള അവഹേളനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെയും മന്ത്രി ആർ. ബിന്ദുവിനെയും രക്ഷിക്കാനാണ് നീക്കം. ലോകായുക്ത വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ മുഖ്യമന്ത്രി നാട്ടിൽ വേണം. മുൻകൂട്ടി നിശ്ചയിക്കാത്ത പരിപാടികളാണ് അദ്ദേഹത്തിന് യു.എ.ഇയിലുള്ളത്. പരിപാടി വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ഉടൻ നാട്ടിലെത്തണം. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.