പി.എസ്.സി പരീക്ഷക്രമക്കേട് സി.ബി.ഐ അന്വേഷിക്കണം -ചെന്നിത്തല

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിലെ ​ക്രമക്കേട്​ സി.ബി.​െഎ അന്വേഷിക്കണമെന്ന്​ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത ്തല. പിണറായി വിജയന്​ കീഴിലെ പൊലീസ് അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്തുവരില്ല. തങ്ങളുടെ വിശ്വാസ്യത നഷ്​ടപ്പെ​െ ട്ടന്ന് പി.എസ്.സി സമ്മതിക്കുമ്പോഴും എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുന്നതിന്​ മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക് കുകയാണ്. നേര​േത്തയും ഇത്തരത്തില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കളോ ബന്ധുക്കളോ അനധികൃതമായി റാങ്ക്​പട്ടികയില്‍ കയറിപ്പറ്റിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കണം. അതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്​. ഇതിനായി കോടതിയെ സമീപിക്കുന്നത്​ പരിഗണനയിലാണെന്നും പ്രതിപക്ഷനേതാവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ആക്ഷേപം ഉയർന്നപ്പോൾ പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കളങ്കിതരെ സംരക്ഷിച്ച മുഖ്യമന്ത്രിക്ക് പദവിയിൽ തുടരാന്‍ അര്‍ഹതയില്ല. കോണ്‍സ്​റ്റബിള്‍ പരീക്ഷയിലെ അട്ടിമറിക്ക് പിന്നില്‍ പി.എസ്.സിയുടെ കെടുകാര്യസ്ഥതയും അവിടത്തെ ഉന്നതരുടെ പിന്തുണയും ഉണ്ട്​. കാസര്‍കോട്​ ബറ്റാലിയനിലേക്ക് നടത്തിയ പരീക്ഷക്ക്​ എസ്.എഫ്.ഐ നേതാക്കള്‍ തിരുവനന്തപുരത്ത് പരീക്ഷയെഴുതിയതുതന്നെ ചട്ടലംഘനമാണ്. ഇതിൽ പി.എസ്.സി ചെയര്‍മാന്‍തന്നെ സംശയത്തി​​​െൻറ നിഴലിലാണ്.

3.80 ലക്ഷംപേര്‍ എഴുതിയ പരീക്ഷയില്‍ മൂന്നുപേര്‍ മാത്രമാണ് ക്രമക്കേട് നടത്തിയതെന്ന് എങ്ങനെ കണക്കാക്കാനാകും. പരീക്ഷഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതിന് വിലക്കുള്ളപ്പോള്‍ ഇവര്‍ക്ക് എങ്ങനെ എസ്.എം.എസിലൂടെ ഉത്തരം ലഭി​െച്ചന്നും അന്വേഷിക്കേണ്ടതുണ്ട്. ഇന്‍വിജിലേറ്റര്‍മാരുടെ സഹായമില്ലാതെ ഇത് സാധിക്കില്ല. എസ്.എം.എസ് വഴി ഉത്തരം ലഭിക്കണമെങ്കില്‍ പി.എസ്.സി ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ പങ്കില്ലാതെ നടക്കില്ല. കുത്തുകേസ് പ്രതികളുടെ വീട്ടില്‍നിന്ന് സര്‍വകലാശാല ഉത്തരക്കടലാസ് കണ്ടെത്തിയ കേസിലെ അന്വേഷണവും മുഖ്യമന്ത്രി ഇടപെട്ട് അട്ടിമറിച്ചിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

Tags:    
News Summary - ramesh chennithala psc exam case-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.