കോവിഡ് ബാധിച്ചവരുടെ വിവരം പുറത്തുവിടുന്നത് വൈകിപ്പിക്കുന്നു -ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് പോസറ്റീവ് കേസുകളുടെ വിവരം പുറത്തുവിടുന്നത് സർക്കാർ വൈകിപ്പിക്കുന്നെന്ന് പ്രതിപക്ഷ ന േതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് വാർത്താ സമ്മേളനം നടത്താൻ വേണ്ടിയാണ് വിവരം മറച്ചുവെക്കുന്നതെന്നും വ ിവരങ്ങൾ അനാവശ്യമായി വൈകിപ്പിക്കുന്നത് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മരിച്ച കുഞ്ഞിന്‍റെ രോഗവിവരത്തെക്കുറിച്ച വാർത്തയുടെ നിജസ്ഥിതി സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സർക്കാർ മാധ്യമപ്രവർത്തകരെ വേട്ടയാടുന്നു. സർക്കാറിനെതിരെ വാർത്ത കൊടുക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. മാധ്യമങ്ങൾക്കെതിരെ സൈബർ ഗുണ്ടകളെ ഇളക്കിവിടുന്നു. മന്ത്രിമാരടക്കമുള്ളവർ സോഷ്യൽമീഡിയ വഴിയും മറ്റും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നു. സർക്കാറിനും സി.പി.എമ്മിനുമെതിരെ ഒന്നും പറയാൻ പാടില്ലെന്ന് നിലയാണ് -രമേശ് ചെന്നിത്തല വിമർശിച്ചു.

സ്പ്രിൻക്ലർ കരാർ സംബന്ധിച്ച ഹൈകോടതി പരാമർശങ്ങൾ സർക്കാറിന് തിരിച്ചടിയാണ്. സർക്കാറിന് അനുകൂലമായ പരാമർശം കോടതി വിധിയിൽ കാണിച്ചുതരണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ramesh chennithala press conference-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.