വിരട്ടി വരുതിയിൽ നിർത്താമെന്ന്​ കോടിയേരി കരുതേണ്ട -ചെന്നിത്തല

തിരുവനന്തപുരം: അധികാരത്തി​​​​െൻറ ഗര്‍വില്‍ എല്ലാവരെയും വിരട്ടി വരുതിയില്‍ നിര്‍ത്താമെന്ന് കോടിയേരി ബാലകൃഷ ്ണന്‍ കരുതുന്നത് മൗഢ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍.എസ്.എസ് പോലെ ഉന്നത പാരമ്പര്യമുള്ള സമുദ ായിക സംഘടനയെ കോടിയേരി അധിക്ഷേപിച്ചത് അപലപനീയമാണ്.

സാമൂഹിക സാമുദായിക സംഘടനകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും സ്വതന്ത്രമായി നിലപാടെടുക്കാനും എല്ലാവിധ സ്വാതന്ത്ര്യവുമുള്ള രാഷ്​ട്രമാണിത്. തങ്ങള്‍ ആജ്ഞാപിക്കുന്നതു പോലെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് പറയാന്‍ ഇത് കമ്യൂണിസ്​റ്റ്​ രാഷ്​ട്രമല്ലെന്ന് കോടിയേരി മനസ്സിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കിട്ടാത്ത മുന്തിരി പുളിക്കും എന്നത് പോലെയാണ് എന്‍.എസ്.എസിന് നേര്‍ക്കുള്ള കോടിയേരിയുടെ അധിക്ഷേപം. എന്‍.എസ്.എസിനെ വശത്താക്കാനുള്ള എല്ലാശ്രമവും പരാജയപ്പെട്ടപ്പോഴാണ് എന്‍.എസ്.എസി​േൻറത്​ മാടമ്പിത്തരമാണെന്ന് അദ്ദേഹത്തിന് തോന്നിയത്. രാഷ്​ട്രീയ കക്ഷികള്‍ സാമുദായിക സംഘടനകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്നും ചെന്നിത്തല പ്രസ്​താവനയിൽ പറഞ്ഞു.

Tags:    
News Summary - Ramesh Chennithala nss -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.