വോട്ടു കച്ചവടം ആരോപിച്ച് യു.ഡി.എഫും എൽ.ഡി.എഫും

ന്യൂഡൽഹി / തിരുവനന്തപുരം: ശബരിമല കർമസമിതി വഴി ആർ.എസ്.എസുമായി യു.ഡി.എഫ് അവിശുദ്ധ ബന്ധമുണ്ടാക്കിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോന്നിയിലും വട്ടിയൂർകാവിലും യു.ഡി.എഫും ബി.ജെ.പിയും വോട്ടു കച്ചവടം നടത്തുമെന്നും കോടിയേരി ഡൽഹിയിൽ പറഞ്ഞു.

അതേസമയം, സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വോട്ടു കച്ചവടം നടത്തിയെന്നത് സത്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വട്ടിയൂർകാവിലും കോന്നിയിലും പരസ്പരം വോട്ട് വെച്ചുമാറാൻ ശ്രമിക്കുകയാണ്. പാലായിലേതു പോലെയാണ് ഈ രണ്ടു സ്ഥലങ്ങളിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചെന്നിത്തല പറയുന്നത് വിഡ്ഢിത്തം -എം.എം. മണി
വോട്ടു കച്ചവടത്തെക്കുറിച്ച് ചെന്നിത്തല പറയുന്നത് വിഡ്ഢിത്തമാണെന്ന് മന്ത്രി എം.എം. മണി പ്രതികരിച്ചു. യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പാലായിൽ വോട്ടു കച്ചവടം നടത്തിയത്. ഇല്ലെങ്കിൽ എൽ.ഡി.എഫ് പതിനായിരം വോട്ടിന് ജയിക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - ramesh chennithala kodiyeri balakrishnan statement-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.