കോഴിക്കോട്: വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഹിന്ദു ഭൂരിപക്ഷമേഖലകളിൽനിന്ന് ഒളിച്ചോടിെയന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടലംഘനവും പച്ചയായ വർഗീയതയുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മോദിയുടെ പ്രസ്താവന ജനാധിപത്യ, മതേതര മൂല്യങ്ങൾക്കും പ്രധാനമന്ത്രിപദത്തിനും നിരക്കാത്തതാണെന്നും കോഴിക്കോട് പ്രസ്ക്ലബിെൻറ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു. കേരളത്തെയും വയനാടിനെയും ഇവിടത്തെ ന്യൂനപക്ഷങ്ങളെയും മോദി അപമാനിക്കുകയാണ് ചെയ്തത്. അമേത്തിയിലും വീരപഴശ്ശിയുടെ നാടായ വയനാട്ടിലും രാഹുൽ ചരിത്രവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മത്സരിക്കുന്നതിൽ ബി.ജെ.പിെയക്കാൾ പരിഭ്രമം സി.പി.എമ്മിനാണ്. വിറളിപിടിച്ച മുഖ്യമന്ത്രിയടക്കമുള്ള സി.പി.എം നേതാക്കൾ ബി.ജെ.പിക്കാരെപോലെ സംസാരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗത്തിൽെപട്ട് എൽ.ഡി.എഫ് നിലംപരിശാകും. യു.ഡി.എഫ് 20ൽ 20 സീറ്റും നേടുന്നതോടെ ഇടതുപക്ഷത്തിെൻറ പ്രാധാന്യം കുറയും. സി.പി.എമ്മിനും സി.പി.െഎക്കും ദേശീയരാഷ്ട്രീയ കക്ഷിയെന്ന അംഗീകാരം നഷ്ടമാകുമെന്ന പേടിയാണെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയം ഇൗ തെരഞ്ഞെടുപ്പിൽ മുഖ്യവിഷയം തന്നെയാണെന്നും പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല, തരംതാണ പ്രസംഗത്തിനെതിരെ നിയമനടപടി ആലോചിക്കുമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.