തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് പാസ് നൽകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് പാസ് നൽകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു. എന്നാൽ രണ്ടു ദിവസമായി ആർക്കും പുതുതായി പാസ് നൽകുന്നില്ലെന്നാണ് കലക്ടർമാർ പറയുന്നത്.
ഇതര സംസ്ഥാനങ്ങളിലെ ജില്ലകളിൽനിന്ന് വരുന്നവർക്ക് അവിടത്തെ കലക്ടർമാർ പാസ് നൽകുന്നുണ്ടെങ്കിലും കേരളത്തിലെ കലക്ടർമാർ പാസ് നൽകാത്തതിനാൽ സംസ്ഥാനത്തേക്ക് പ്രവേശിക്കാനാകുന്നില്ല. ഇതൊരു ഗുരുതര അലംഭാവമാണ്. ഇതിൻെറ അപാകത ഗൗരവപൂർവം പരിശോധിക്കണം.
പത്തുദിവസമായി ഒരുട്രെയിൻ പോലും കേരളത്തിലേക്ക് കൊണ്ടുവരാൻ സാധിക്കാത്തതിൻെറ കാരണമെന്താണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഒരു കെ.എസ്.ആർ.ടി.സി ബസ് പോലും ഓടിക്കില്ലെന്ന വാശി മുഖ്യമന്ത്രിക്കുള്ളതെന്തിനാണെന്ന് മനസിലാകുന്നില്ല. അടിയന്തരമായി പാസുകളുടെ വിതരണം പുനരാരംഭിക്കണമെന്നും ജനങ്ങളെ കേരളത്തിലെത്തിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മലയാളികളുടെ മടക്കം; ചെലവ് വഹിക്കാമെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെ കേരളത്തിലെത്തിക്കുന്നതിന് കഴിയാവുന്ന എല്ലാ സഹായവും കോണ്‍ഗ്രസ് നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്.
കർണാടക, മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍ മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് ഓരോ ട്രെയിനിെൻറയും കേരളത്തിലേക്കുള്ള യാത്രാ ചെലവ് വഹിക്കാമെന്ന് കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ട്. ട്രെയിനിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ വേഗം പൂര്‍ത്തിയാക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
ഇതിനായി എത്രതുക ചെലവ് വരുമെന്ന് അറിയിച്ചാല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താമെന്നും കർണാടക, മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
അയല്‍ സംസ്ഥാനത്തുള്ളവരെ ബസുകളിലും ദീര്‍ഘദൂരത്തുള്ളവരെ ട്രെയിനുകളിലും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.