സി.പി.എമ്മിനെ ജയിപ്പിക്കുക രാഹുലി​െൻറ ഉത്തരവാദിത്വമല്ല - ചെന്നിത്തല

കോഴിക്കോട്​: കേരളത്തി​ൽ സി.പി.എം കോൺഗ്രസി​​​​െൻറ മുഖ്യശത്രു തന്നെയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന് നിത്തല. സി.പി.എമ്മിനെതിരെ പ്രചരണം വേണ്ട എന്നത്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാട്​ അദ്ദേഹത്തി​​​​ െൻറ മാന്യതയാണ്​ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിനെ ജയിപ്പിക്കുകയെന്നത്​ രാഹുലി​​​​െൻറ ഉത്തരവാദിത്വമല്ല. രാഹുലിന്​ ഒന്നും പറയാനില്ലെങ്കിലും തങ്ങൾക്ക്​ ചിലത്​ പറയാനുണ്ടെന്നാണ്​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്​. സി.പി.എമ്മിന്​ പറയാനുള്ളതിന്​ രാഹുൽ ഗാന്ധിയല്ല, ഞങ്ങൾ മറുപടി നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

സി.പി.എം അസ്​തമിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയാണ്​. വരുന്ന തെരഞ്ഞെടുപ്പ്​ കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ വിലയിരുത്തലാകും. കേരളത്തിൽ സി.പി.എമ്മിനെ നിലംപരിശാക്കുമെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട്​ മുക്കത്ത്​ നടന്ന തെരഞ്ഞെടുപ്പ്​ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Ramesh Chennithala- CPM- Rahul Gandhi- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.