കോവിഡ് ബാധിതരുടെ വിവരങ്ങൾ മെഡിക്കൽ മാഫിയക്ക് ചോർന്നത് ആശങ്കാജനകം -ചെന്നിത്തല

കോഴിക്കോട്: കോവിഡ് ബാധിതരുടെ വിവരങ്ങൾ മെഡിക്കൽ മാഫിയക്ക് ചോർന്നത് ആശങ്കാജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെ ന്നിത്തല. രോഗശമനം സംഭവിച്ചവരുടെ പ്ലാസ്മ വേര്‍തിരിച്ചെടുക്കാൻ വേണ്ടിയാണ് തുടര്‍ചികിത്സ എന്ന പേരില്‍ ഇവരെ വിളിച്ച് വരുത്തുന്നത് എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കാസർകോട് ജില്ലയിലെ കോവിഡ് രോഗമുക്തി നേടിയവരുടെ വിവരങ്ങളാണ് ചോർന്നതായി പറയപ്പെടുന്നത്. ബംഗളൂരുവിൽനിന്ന് ഉൾപ്പെടെ സ്വകാര്യ ആശുപത്രികൾ ഇവരെ ഫോണിൽ വിളിച്ച് തുടർ ചികിത്സ വാഗ്ദാനം ചെയ്തിരുന്നു. ഇതേതുടർന്നാണ് രോഗികളുടെ വിവരം ചോർന്നതായി ആരോപണമുയർന്നത്.

ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡി.ജി.പിക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

Full View

Tags:    
News Summary - ramesh chennithala covid patients data leaking leaking -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.