തിരുവനന്തപുരം: ബി.ജെ.പി-സംഘ്പരിവാർ ബന്ധത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേർക്കുനേർ. ശബരിമല അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് കോൺഗ്രസിനെ മുഖ്യമന്ത്രി കുത്തിയത്. പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നുള്ള പ്രസംഗത്തിൽ രമേശ് ചെന്നിത്തല തിരിച്ചും കുത്തി. ഏക ബി.ജെ.പി അംഗം വിശദീകരണവുമായി എഴുന്നേറ്റെങ്കിലും ബഹളത്തിൽ മുങ്ങി.
കോൺഗ്രസിനെ തളർത്തുകയെന്നത് സി.പി.എം ആഗ്രഹിച്ചിരുന്നതാണെന്ന് പിണറായി പറഞ്ഞു. എന്നാൽ, കോൺഗ്രസിനെ തളർത്തി ബി.ജെ.പിയെ വളർത്താൻ ആഗ്രഹിച്ചിട്ടില്ല. എങ്ങനെ ശോഷിച്ചെന്ന പാഠംപഠിക്കാൻ കോൺഗ്രസ് തയാറാകുന്നില്ല. കോൺഗ്രസിന് അധഃപതനം വരുകയാണെങ്കിൽ ഖേദമുണ്ടാകും. കോൺഗ്രസിന് അതിേൻറതായ പാരമ്പര്യവും സ്വത്വവുമുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.
ബി.ജെ.പിക്കും ആർ.എസ്.എസിനും ആളെ ചേർക്കുന്ന പരിപാടി സി.പി.എമ്മിനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബി.ജെ.പിക്ക് വിത്തും വളവും നൽകാനുള്ള നീക്കം അപകടമാണ്. അന്ധമായ കോൺഗ്രസ് വിരോധം ഉപേക്ഷിക്കേണ്ട കാലം കഴിെഞ്ഞന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.