ഒാണകിറ്റ് വിതരണത്തിൽ കൃത്യവിലോപം ഉണ്ടായെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഒാണകിറ്റ് വിതരണത്തിൽ കൃത്യവിലോപം ഉണ്ടായെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വലിയ പ്രയാസത്തിൽ കഴിയുന്ന കാലത്ത് ജനങ്ങൾ ഒാണക്കിറ്റിനായി കാത്തിരിക്കുകയാണ്. സംസ്ഥാനത്ത് ലക്ഷക്കണക്കിന് ആളുകൾക്ക് കിറ്റ് കിട്ടാത്ത അവസ്ഥയുണ്ട്. ജനങ്ങൾ നിരാശയിലാണ്. വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

സം​സ്ഥാ​ന​ത്ത് 92 ല​ക്ഷം കാ​ർ​ഡു​ട​മ​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 84 ല​ക്ഷ​ത്തോ​ളം പേ​രും സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് കൈ​പ്പ​റ്റു​ന്നു​ണ്ടെ​ന്നാ​ണ് പൊ​തു​വി​ത​ര​ണ​ വ​കു​പ്പിന്‍റെ ക​ണ​ക്ക്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടു​വ​രെ 60 ല​ക്ഷം കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കാ​ണ് കി​റ്റ് ന​ൽ​കാ​നാ​യ​ത്.

ആ​ഗ​സ്​​റ്റ്​ 16ഒാ​ടെ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളി​ലും നേ​ര​ത്തേ​ ത​ന്നെ വ​ലി​യ വാ​ൾ പോ​സ്​​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഉ​ത്രാ​ട ദി​വ​സ​ത്തേ​ക്കു​ പോ​ലും മ​തി​യാ​യ കി​റ്റു​ക​ൾ റേ​ഷ​ൻ ക​ട​ക​ളി​ൽ എ​ത്തി​യി​ട്ടി​ല്ല. ആ​വ​ശ്യ​ത്തി​ന് സാ​ധ​ന​ങ്ങ​ൾ കി​ട്ടാ​താ​യ​തോ​ടെ ഓ​ണ​ത്തി​ന് മു​മ്പ് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം പാ​ളിയത്.

Tags:    
News Summary - Ramesh Chennithala alleges irregularities in Onam kit distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.