കോട്ടയം: ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിൽ കൊണ്ടുവരുന്നത് കേരളത്തിലെ ജനങ്ങളോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുപക്ഷം എക്കാലവും കൊട്ടിഘോഷിക്കുന്ന സദാചാരത്തിന് എതിരല്ലേ ഇത്. ജനങ്ങളോട് എന്ത് മറുപടി ഇവർ പറയുമെന്നും ചെന്നിത്തല ചോദിച്ചു.
ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞിട്ടില്ല. എന്നാൽ, മുഖ്യമന്ത്രി പറയുന്നത് ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന്. രഹസ്യമായി നടത്തിയ അശ്ലീല പദപ്രയോഗങ്ങള്‍ പരസ്യമായപ്പോഴാണ് ശശീന്ദ്രന് രാജിവെക്കേണ്ടി വന്നത്. അല്ലാതെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതു കൊണ്ടോ പരാതി കൊടുത്തതു കൊണ്ടോ അല്ല. ചാനല്‍ അടച്ചു പൂട്ടണമെന്ന് പറയുമ്പോള്‍ കുറ്റം ചെയ്ത മന്ത്രി മാത്രം എങ്ങനെ കുറ്റവിമുക്തനാകുമെന്നും ചെന്നിത്തല ചോദിച്ചു.
ശശീന്ദ്രന്‍ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കത്തോട് യോജിപ്പില്ല. ഈ സര്‍ക്കാര്‍ വന്ന ശേഷം മാധ്യമങ്ങള്‍ക്ക് നേരെ തുടരുന്ന വേട്ട അങ്ങേയറ്റം അപഹാസ്യമാണ്. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കാനും നിയന്ത്രിക്കാനുമുള്ള നീക്കം അംഗീകരിക്കാനാവില്ല. സെക്രട്ടേറിയറ്റിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ കയറേണ്ട എന്ന് ആരാണ് ഉത്തരവ് കൊടുത്തതെന്നും ആരുടെ നിര്‍ദേശ പ്രകാരമാണ് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയതെന്നും അറിയേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.