തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽനിന്ന് മലയാളികളെ എത്തിക്കുന്നതിൽ സർക്കാറിന് ഏകോപന പിഴവ് ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മലയാളികളെ എത്തിക്കാൻ പ്രത്യേക ട്രെയിൻ ആവശ്യപ്പെടാത്തത് ഗുരതര പിഴവാണ്. പ്രമുഖ നഗരങ്ങളിൽനിന്ന് നോൺ സ്റ്റോപ് സ്പെഷൽ ട്രെയിൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്ന അപ്രായോഗിക കാര്യങ്ങള്‍ പാലിക്കണമെന്ന് നിർബന്ധിച്ചാൽ ആര്‍ക്കും തിരികെ വരാനാവില്ല. മലയാളികളെ മടക്കിക്കൊണ്ടുവരാന്‍ കേരളം പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ടില്ലെന്ന റെയില്‍വേയുടെ വെളിപ്പെടുത്തല്‍ ശരിയാണെങ്കില്‍ അത് വലിയ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിലെത്തുന്നവർ സ്വന്തം വാഹനത്തിൽ മടങ്ങണമെന്ന നിർദേശം അപ്രായോഗികമാണ്. സമീപ സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ തിരികെയെത്തിക്കാനും കെ.എസ്.ആർ.ടി.സി ബസുകൾ ഉപയോഗിക്കണം. സര്‍ക്കാറിെൻറ ധൂര്‍ത്തിനെയും അഴിമതിയെയും ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പ്രതിമാസം 1.70 കോടി നൽകി ഹെലികോപ്ടര്‍ വാടകക്കെടുത്തത് ധൂർത്താണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ മാത്രം 58 പൊലീസുകാരുണ്ട്. മുഖ്യമന്ത്രിയുടെ സമൂഹമാധ്യമം കൈകാര്യം ചെയ്യാന്‍ ഒമ്പത് പേരുണ്ട്. ഉപദേശകര്‍ക്ക് ശമ്പളമില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും വസ്തുതാവിരുദ്ധമാണ്.
ലക്ഷങ്ങൾ െചലവാക്കി പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവന്നതെല്ലാം പ്രതികളായ സി.പി.എമ്മുകാരെ രക്ഷപ്പെടുത്താനാണ്. മുഖ്യമന്ത്രിയുടെ ചോദ്യോത്തര പരിപാടി പ്രതിപക്ഷത്തിനെതിരെ ആരോപണം ഉന്നയിക്കാനുള്ള വേദിയാക്കി. സി-ഡിറ്റ് വഴി നടത്താവുന്ന ഇൗ പരിപാടി പാർട്ടി ചാനൽ വഴി സ്പോൺസേഡ് ആയാണ് നടത്തുന്നത്. സ്പ്രിൻക്ലര്‍ ഇടപാടില്‍ ഹൈകോടതി വിധി പ്രകാരം സ്വീകരിച്ച നടപടികളെപ്പറ്റി മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാനത്തിന് കോവിഡ് ഗ്രാൻറും ജി.എസ്.ടി കുടിശ്ശികയും നല്കാന് കേന്ദ്രം തയാറാകണം. പ്രവാസികളെ തിരികെ കൊണ്ടുവരില്ലെന്ന കേന്ദ്ര നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.