Posted On
date_range Updated On
date_range സി.പി.എമ്മിന് ബുദ്ധി ഉദിക്കുന്നത് 15 വർഷം കഴിഞ്ഞ് -ചെന്നിത്തല
തിരുവനന്തപുരം: കമ്പ്യൂട്ടറിന്റെ കാര്യത്തിലും ട്രാക്ടറിന്റെ കാര്യത്തിലും സി.പി.എമ്മിന് ഉദിച്ച ബുദ്ധി പോലെ തന്നെയാണ് വിദേശ സർവകലാശാല കാര്യത്തിലുമുണ്ടായതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യ സർവകലാശാലകൾ അല്ലെങ്കിൽ വിദ്യാഭ്യാസ രംഗത്ത് വിദേശ മൂലധന നിക്ഷേപം വേണമെന്ന് പറഞ്ഞപ്പോൾ അതിനെ എതിർത്തവർ ഇപ്പോൾ അതിനെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
15 വർഷം കഴിഞ്ഞിട്ടാണ് സി.പി.എമ്മിന് ബുദ്ധി ഉദിക്കുന്നത്. എന്നിട്ടും നയം മാറ്റിയിട്ടില്ലെന്ന് പറയുന്നത് ആളുകളെ കബളിപ്പിക്കാനാണ്. നയം മാറ്റിയെന്ന് തുറന്നുപറയാനുള്ള മാന്യതയെങ്കിലും കാണിക്കണമെന്ന് ചെന്നിത്തല വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.