പന്തളത്തെ ഇടത്താവളത്തിൽ മികച്ച സൗകര്യം ഒരുക്കും -മന്ത്രി

പന്തളം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തുന്ന തീർഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. പന്തളം ക്ഷേത്രം ഇടത്താവളത്തിൽ ദേവസ്വം ബോർഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷനായിരുന്നു മന്ത്രി. ശബരിമലയോളം തന്നെ പ്രാധാന്യമുള്ള പന്തളത്തും വകുപ്പുകൾ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.

ആന്റോ ആന്റണി എം.പി, സി.വി. ശാന്തകുമാർ എം.എൽ.എ, ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, ജില്ല പോലീസ് മേധാവി ആർ. ആനന്ദ്, തിരുവല്ല സബ് കലക്ടർ പാർവതി ഗോപകുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ കെ. രാജു, പി.ഡി. സന്തോഷ് കുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൻ വിനീത അനിൽ, പന്തളം നഗരസഭ ചെയർപേഴ്സൻ എം.ആർ. കൃഷണകുമാരി, വൈസ് ചെയർപേഴ്സൻ കെ.എം. മണിക്കുട്ടൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീവ്, കുളനട ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പോൾ രാജൻ, പന്തളം കൊട്ടാരം നിർവാഹകസമിതി സെക്രട്ടറി എം. ആർ. സുരേഷ് വർമ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Pandalam Bus Stand to Get Better Facilities: Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.