സ്വർണവിലയിൽ വീണ്ടും മാറ്റം, ഇടിവിന് പിന്നാലെ നേരിയ വർധന; വെള്ളിവില കുറഞ്ഞു
കൊച്ചി: സ്വർണവിലയിൽ ഇന്ന് ചാഞ്ചാട്ടത്തിന്റെ ദിവസം. രാവിലെ മാറ്റമില്ലാതെ തുടർന്ന വിപണി അൽപ സമയത്തിന് ശേഷം കുത്തനെ ഇടിഞ്ഞുവെങ്കിലും പിന്നാലെ തിരുത്തൽ വരുത്തി നേരിയ വർധന രേഖപ്പെടുത്തി. പവന് 1,05,200 രൂപയും ഗ്രാമിന് 13150 രൂപയമാണ് നിലവിലെ വില. യഥാക്രമം 80 രൂപയും 10 രൂപയുമാണ് ഒടുവിൽ വർധിച്ചത്.
ഇന്നലെ പവന് ഒറ്റയടിക്ക് 2360 രൂപയോളം വർധിച്ച് 1,07,080 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. തുടർച്ചയായ അഞ്ച് ദിവസത്തെ വർധനവിനൊടുവിൽ ഇന്ന് രാവിലെ മാറ്റമില്ലാതെ ഇതേ വിലയിൽ തുടർന്നു. എന്നാൽ, അൽപസമയത്തിന് ശേഷം വില കുത്തനെ കുറഞ്ഞു. പവന് 1960 രൂപയും ഗ്രാമിന് 245 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 13,140 രൂപയും പവന് 1,05,120 രൂപയുമായിരുന്നു വില. ഇതിൽനിന്നാണ് ഇപ്പാൾ ചെറിയ വർധന രേഖപ്പെടുത്തിയത്.
ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിടുന്ന ധൻതേരാസ് ദിനമായ ഇന്ന് സ്വർണ വിലയിലെ ഈ കുറവ് ആഭരണ പ്രേമികൾക്ക് ആശ്വാസമാണെങ്കിലും നിക്ഷേപകർക്ക് കനത്ത തിരിച്ചടിയാണ്.
അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 56.58 ഡോളർ കുറഞ്ഞ് 4,046.68 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 1.38 ശതമാനമാണ് ഇടിഞ്ഞത്. വെള്ളി വില ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 205 രൂപയായി.
നവംബറിലെ സ്വർണവില (പവനിൽ)
01: 1,01,840
02: 1,02,200
03. 1,02,400
04. 1,02,600 (morning)
04. 1,04,720
05. 1,07,080
06. 1,07,080
06. 1,05,120
06. 1,05,200
ഒക്ടോബറിലെ സ്വർണവില (പവനിൽ)
01: 1,09,440
02: 1,10,200
03: 1,09,400
04: 1,09,400
05: 1,09,400
06: 1,09,280
07: 1,09,680
8: 109680
9: 1,10,520
10: 1, 11,040
12: 1,107,20 (രാവിലെ)
12: 1,09,760 (ഉച്ച)
13: 1,09,480
14: 1,08,720
15: 1,08,120
16: 1,08,120
17. 1,08,280
18. 1,08,280
19: 1,08,560
19: 1,07,920 (രാവിലെ)
19: 1,07,120 (ഉച്ച)
20: 1,07,120
21: 1,07,120
22: 1,05,880
23: 1,04,480
24: 1,04,480
25: 1,04,680
26: 1,04,680
27: 1,05,080
28: 1,05,560
29: 1,05,560
30: 1,04,320
31: 1,01,840
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.