പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍.എസ്.എസും: വാര്‍ത്ത ദൗര്‍ഭാഗ്യകരമെന്ന് ചെന്നിത്തല

തൊടുപുഴ: കോണ്‍ഗ്രസിന്‍െറ കാല്‍ച്ചുവട്ടിലെ മണ്ണ് ബി.ജെ.പി ചോര്‍ത്തുകയാണെന്ന് തനിക്ക് അഭിപ്രായമില്ളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാലിനടിയിലെ മണ്ണ് ബി.ജെ.പി ചോര്‍ത്തുന്നത് കാണാതിരിക്കരുതെന്ന എ.കെ. ആന്‍റണിയുടെ പരാമര്‍ശത്തോടു വാര്‍ത്തസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മതേതരത്വത്തിന്‍െറ നാടായ കേരളത്തില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയില്ളെന്ന് വിശ്വസിക്കുന്നയാളാണ് താന്‍. പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍.എസ്.എസുമായവരെ പാര്‍ട്ടിയില്‍ വേണ്ടെന്ന് ആന്‍റണി പറഞ്ഞതായ വാര്‍ത്ത ദൗര്‍ഭാഗ്യകരമാണ്. ആന്‍റണി അങ്ങനെ പറഞ്ഞിട്ടില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്. പൊലീസിന് മേല്‍ മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവുമില്ല. അദ്ദേഹം കാഴ്ചക്കാരന്‍ മാത്രമാണ്. ലോ അക്കാദമി പ്രശ്നത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിച്ച് സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തരമായി ഇടപെടണം. 

സംസ്ഥാനത്തെ 123 വില്ളേജുകള്‍ ഇ.എസ്.എ പരിധിയിലാണെന്ന തരത്തില്‍ സര്‍ക്കാര്‍ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം കര്‍ഷക വഞ്ചനയാണ്. അനധികൃത ക്വാറികളുണ്ടെങ്കില്‍ നിയമാനുസൃത നടപടിയെടുക്കണം. കരട് വിജ്ഞാപനത്തെ ദുര്‍ബലമാക്കുന്ന നിലപാടാണ് സര്‍ക്കാറിന്‍േറത്. അന്തിമ വിജ്ഞാപനം ഉടന്‍ വേണമെന്നാവശ്യപ്പെട്ട് താന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയെ കാണും. കര്‍ഷകരെ വെല്ലുവിളിച്ച് സര്‍ക്കാന്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണം.

ഇടുക്കിയില്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് തയാറാക്കിയ 4000 പട്ടയങ്ങള്‍ നല്‍കാന്‍ പോലും ഇടത് സര്‍ക്കാറിനു കഴിഞ്ഞിട്ടില്ല. ഉപാധിരഹിതപട്ടയം നല്‍കുന്നത് അപ്രായോഗികമാണെന്ന് റവന്യൂ മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. പട്ടയം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാറിന് ഒരു ആത്മാര്‍ഥതയുമില്ല. ഇടുക്കിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പട്ടയം നല്‍കുന്നതിനെതിരെ സമരം ചെയ്തവര്‍ ഇപ്പോള്‍ പട്ടയ വിതരണം നിലച്ചിട്ടും മൗനം പാലിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാറും പങ്കെടുത്തു. 

Tags:    
News Summary - ramesh chennithala against ak antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.