മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തലയും; ഘടകകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ലെന്ന്

തിരുവനന്തപുരം: നേമത്തും മഞ്ചേശ്വരത്തും ബി.ജെ.പിയെ പരാജയപ്പെടുത്താൻ സി.പി.എമ്മുമായി നീക്കുപോക്കിന് തയാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രൻെറ പ്രസ്താവന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തള്ളി. യു.ഡി.എഫിലെ ഘടകകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുല്ലപ്പള്ളി ഏത് സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല. യു.ഡി.എഫ് മഞ്ചേശ്വരത്തും നേമത്തും ജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫിൻെറ ഘടകകക്ഷികളുമായിട്ടല്ലാതെ ഒരു സഖ്യവുമില്ല. സഖ്യമുണ്ടാക്കിയിരിക്കുന്നത് സി.പി.എമ്മും ബി.ജെ.പിയുമായിട്ടാണ്. തുടർഭരണത്തിന് വേണ്ടി ബി.ജെ.പിയുമായി കൈകോർക്കുന്ന സി.പി.എം നിലപാട് ഈ തെരഞ്ഞെടുപ്പിൻെറ എല്ലാ ഘട്ടത്തിലും കാണാൻ കഴിയുമായിരുന്നു -പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

നേരത്തെ, ബി.ജെ.പിയെ തോൽപിക്കാൻ യു.ഡി.എഫിന് കഴിവുണ്ടെന്നും അതിന് അരുടെയും പിന്തുണ വേണ്ടെന്നും വ്യക്തമാക്കി ഉമ്മൻ ചാണ്ടി പ്രതികരിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണെന്നും ഇത്തവണയും അതുതന്നെ നടക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.