സുധീര​െൻറ രാജി വ്യക്​തിപരമായ കാരണം മൂലമെന്ന്​ ചെന്നിത്തല

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ്​ സ്ഥാനത്ത്​ നിന്ന്​ വി.എം സുധീര​​െൻറ രാജി വ്യക്​തിപരമായ കാരണങ്ങൾ മൂലമാണെന്ന്​​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. രാജിക്കാര്യം മാധ്യമങ്ങളെ അറിയിക്കുന്നതിന്​ മുമ്പ്​ സുധീരൻ ഇക്കാര്യം തന്നോട്​ പറഞ്ഞതായും ചെന്നിത്തല പറഞ്ഞു. 

വി.എം സുധീര​​െൻറ ഭരണകാലത്ത്​ നല്ല പ്രവർത്തനമാണ്​  കെ.പി.സി.സി കാഴ്​ച വെച്ചതെന്നും ഗ്രൂപ്പ്​ പ്രശ്​നങ്ങളോ മറ്റു കാര്യങ്ങളോ സുധീര​​െൻറ രാജിയിലേക്ക്​ നയിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, രാജിക്കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന്​ ഉമ്മൻ ചാണ്ടി പറഞ്ഞു. സുധീരൻ രാജിവെച്ച വിവരം മാധ്യങ്ങളിലൂടെയാണ്​ അറിയുന്ന​െതന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

Tags:    
News Summary - ramesh chennithal on v.m sudheeran rsigination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.