റമീസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി; സ്വർണക്കടത്തിൽ നിർണായക പങ്കെന്ന് സൂചന

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണക്കടത്ത് കേസിൽ  മലപ്പുറം സ്വദേശി കെ.ടി റമീസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അനധികൃതമായി കടത്തുന്ന സ്വർണം വാങ്ങി വിതരണക്കാരിലേക്ക് എത്തിക്കുന്നവരിൽ പ്രധാനിയാണ് റമീസെന്നാണ് സൂചന. സ്വര്‍ണക്കടത്തില്‍ ഇയാൾക്ക് നിർണായക പങ്കുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടത്തല്‍. ഇയാളുെട ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

മുൻപും റമീസ് സ്വർണം കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. 2015ൽ സുഹൃത്തിന്‍റെ ബാഗിൽ സ്വർണം കടത്തി. കഴിഞ്ഞ വർഷം നവംബറിൽ നെടുമ്പാശ്ശേരി വിമാനത്താവളം വഴി തോക്ക് കടത്തിയ കേസിലും പ്രതിയാണ് റമീസ്.  

റമീസിന്‍റെ പെരിന്തൽമണ്ണ വെട്ടത്തൂരിലെ വീട്ടിൽ ഞായറാഴ്ച വൈകീട്ട് കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഒരു മണിക്കൂറിലധികം നീണ്ട റെയ്ഡില്‍ ഡിജിറ്റൽ തെളിവുകള്‍ കസ്റ്റംസ് ശേഖരിച്ചു. മലപ്പുറത്ത് കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്.

Latest Video:

Full View
Tags:    
News Summary - Ramees arrested-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.