ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് ആലുവയില്‍

കൊച്ചി: എറണാകുളം നിവാസികളായ ഹജ്ജ് തീർഥാടകള്‍ക്കുള്ള ഈ വര്‍ഷത്തെ വാക്‌സിനേഷന്‍ ക്യാമ്പ് മേയ് ആറ്, ഏഴ്, എട്ട് തീയതികളില്‍ ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഹാളില്‍ നടത്തും. ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന ഹാജിമാര്‍ക്ക് മേയ് ആറ്, എട്ട് തീയതികളില്‍ രാവിലെ 8.30 മുതല്‍ 12.30 വരെയാണ് ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ്.

ആലുവ, പറവൂര്‍, കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, എറണാകുളം, കൊച്ചി, വൈപ്പിന്‍ നിയോജക മണ്ഡലങ്ങളിലുള്ളവര്‍ക്ക് മേയ് ആറിനും അങ്കമാലി, പെരുമ്പാവൂര്‍, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലുള്ളവര്‍ക്ക് മേയ് എട്ടിനും ആണ് വാക്‌സിനേഷന്‍ ക്യാമ്പ്.

ജില്ലയില്‍ നിന്നുള്ള സ്വകാര്യഗ്രൂപ്പുകളില്‍ ഹജ്ജിന് പോകുന്നവരുടെ വാക്‌സിനേഷന്‍ മേയ് ഏഴിന് രാവിലെ 8.30 മുതല്‍ നടത്തും. കേരളത്തില്‍ നിന്നുള്ള സര്‍ക്കാര്‍ അംഗീകൃത ഹജ്ജ് ഗ്രൂപ്പിലെ യാത്രക്കാരായ എറണാകുളം ജില്ലാനിവാസികള്‍ക്ക് മാത്രമാണ് കുത്തിവയ്പ്. കുത്തിവയ്പിന് ഗ്രൂപ്പിന്റെ ലൈസന്‍സ്, തിരിച്ചറിയല്‍ രേഖ, ഹജ്ജ് വാക്‌സിനേഷനുള്ള ഹെല്‍ത്ത് കാര്‍ഡ് എന്നിവ കൊണ്ടുവരണം. വിശദവിവരങ്ങള്‍ക്ക് 9848071116 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Tags:    
News Summary - Hajj Vaccination Camp at Aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.