Posted On
date_range Updated On
date_range കിലോമീറ്ററിന് 48 കോടി രൂപ; രാജ്യത്തെ ഏറ്റവും ചെലവ് കൂടിയ റോഡ് കോഴിക്കോട്ട്
കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളംവരെ നീളുന്ന ദേശീയപാത ബൈപാസ് ആറു വരിയാക്കുന്ന പ്രവൃത്തിയുടെ ടെൻഡർ 12നു തുറക്കും. 1800 കോടി രൂപ എസ്റ്റിമേറ്റുള്ള ജോലി രണ്ടരക്കൊല്ലംകൊണ്ട് പൂർത്തിയാക്കണമെന്നാണ് നിബന്ധന. കിലോമീറ്റർ നിരക്കിൽ രാജ്യത്ത് ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ ചെലവ് കണക്കാക്കുന്ന പ്രവൃത്തിയാണിത്. കിലോമീറ്ററിന് 48 കോടി രൂപ. ആകെ 28 കിലോ മീറ്ററാണ് കോഴിക്കോട് ബൈപാസിെൻറ ദൂരം. ഡ്രെയ്നേജ് അടക്കം അനുബന്ധ ചെലവ് വേറെയും.
45 മീറ്റർ വീതിയുള്ള പാതയുടെ രണ്ടുഭാഗത്തും പരമാവധി അഞ്ചു മീറ്റർ വീതിയിൽ സർവിസ് റോഡും നടുവിൽ നാലര മീറ്ററിൽ ഡിവൈഡറുമുണ്ടാകും. രാമനാട്ടുകര, പന്തീരാങ്കാവ്, മെട്രോ ആശുപത്രി, തൊണ്ടയാട്, മലാപ്പറമ്പ്, പൂളാടിക്കുന്ന്, വെങ്ങളം എന്നിവിടങ്ങളിൽ ൈഫ്ലഓവറുകൾ നിർമിക്കും. അമ്പലപ്പടി, കൂടത്തുംപാറ തുടങ്ങി ഏതാനും ഇടങ്ങളിൽ അണ്ടർപാസുണ്ടായിരിക്കും. ഹൈബ്രിഡ് ആന്യുറ്റി എന്ന സ്കീമിലാണ് നിർമാണം. നിർമാണ കാലയളവിൽ ചെലവിെൻറ 40 ശതമാനം സർക്കാർ കൊടുക്കും. ബാക്കി കരാറുകാർ കണ്ടെത്തണം. വർഷം രണ്ടു ഗഡു വീതം 15 കൊല്ലം കൊണ്ട് നിർമാണ തുക സർക്കാർ കരാറുകാർക്ക് നൽകും. ആയിരം കോടിക്കുമേലുള്ള എല്ലാ റോഡ് പ്രവൃത്തികൾക്കും കേന്ദ്രസർക്കാറിെൻറ സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയുടെ അനുമതി ആവശ്യമായതിനാലാണ് ടെൻഡർ വിളിക്കൽ നീണ്ടു പോയത്. കരാറുകാർക്ക് പണം നൽകാൻ ദേശീയപാത അതോറിറ്റി സ്വന്തംനിലയിൽ ടോൾ പിരിക്കും.
1800 കോടിയുടെ പ്രവൃത്തി ആയതിനാൽ വൻകിട കരാർ കമ്പനികൾ കൺസോർട്യം ഉണ്ടാക്കിയാണ് ടെൻഡർ നൽകിയത്. സംസ്ഥാനത്തെ പ്രധാന നിർമാണ സ്ഥാപനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും കരാറിൽ പങ്കെടുത്തിട്ടുണ്ട്. ഇൗ പാതക്കൊപ്പം തലശ്ശേരി ബൈപാസ് നിർമാണം കൂടി പൂർത്തിയാകുന്നതോടെ മലബാറിലെ യാത്രാപ്രശ്നങ്ങൾക്കു വലിയൊരളവു പരിഹാരമാകും. അഴിയൂരിൽനിന്ന് മുഴപ്പിലങ്ങാട് വരെ 17 കിലോമീറ്റർ നീളുന്ന തലശ്ശേരി ബൈപാസിെൻറ നിർമാണ കരാർ നേടിയത് മഹാരാഷ്ട്രയിലെ ജി.എച്ച്.വി കൺസ്ട്രക്ഷൻസും പെരുമ്പാവൂരിലെ ഇ.കെ.കെ കൺസ്ട്രക്ഷൻസും സംയുക്തമായാണ്. 1284 കോടി രൂപ ചെലവുവരുന്ന പ്രവൃത്തിയുടെ കാലാവധി മൂന്നു വർഷമാണ്. അഞ്ചു വലിയ പാലങ്ങളും ൈഫ്ലഓവറുകളും റെയിൽവേ മേൽപാലങ്ങളും ഇതിൽ നിർമിക്കേണ്ടതുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.