ധർമബോധത്തി​െൻറ അടിസ്​ഥാനം

നന്നാവാൻ മതം വേണ്ടതുണ്ടോ എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. മനസ്സാക്ഷിയാണ് ധർമബോധത്തി​​​െൻറ അടിസ്ഥാനം എന്നാണ്​ അവർ പറയുന്നത്, അത് ഹോർമോണുകൾ വഴി ജനിതകമായി രൂപപ്പെടുന്നതാണെന്നും. സത്യത്തിൽ ആ സംശയം സാധുവല്ല. മനുഷ്യരിലെ നന്മയാണ്; അല്ലാതെ നന്മ ഉണ്ടാക്കുന്ന ഉപാധിയല്ല മതം. ധർമബോധം ജനിതകമാണെന്നു തന്നെയാണ് ഇസ്​ലാമി​​​െൻറ അടിസ്ഥാനവാദം. ശുദ്ധപ്രകൃതിയിലാണ് ഏതു മനുഷ്യനും ജനിക്കുന്നത്.

ധാരണകളിൽനിന്നും ബോധ്യങ്ങളിൽനിന്നും മുക്തമായ അവ​​​െൻറ പ്രാഥമിക നൈസർഗികതയാണ് സത്യത്തിൽ മതം. ആ നൈസർഗികത നന്മയാൽ സമൃദ്ധമാണ്. പ്രായമേറുന്തോറും മലിനമാവുന്നതാണ് മനുഷ്യരുടെ സാധാരണത്വം. ജീവിതസമ്പർക്കങ്ങളിൽ മനുഷ്യന് പലപ്പോഴും അവ​​​െൻറ ജന്മസിദ്ധമായ വിമലീകൃത നൈസർഗികത നഷ്​ടപ്പെടുന്നു. ആ അടിസ്ഥാനഭാവത്തിലേക്ക് മടങ്ങിവരൂ എന്ന ഓർമപ്പെടുത്തലാണ് മതാചാര്യന്മാർ നടത്തിയത്. അല്ലാതെ, ഇത്രകാലം മോശമായ നിങ്ങൾ ഇനി മുതൽ നന്നാവാൻ മതത്തിലേക്ക് വരൂ എന്നല്ല. 

ഈ ധർമബോധം മനുഷ്യബോധത്തിൽ പ്രവർത്തിക്കുന്നത് ഹൃദയത്തിലാണ്. മതം പറയുന്ന ഹൃദയം കേവലം ഇടത്തേ നെഞ്ചിലെ മാംസക്കഷണമല്ല. ആ മാംസക്കഷണം, മസ്തിഷ്​കം, ആത്മാവ് എന്നിവയുടെ സഹപ്രവർത്തന പഥമാണ് മതത്തിലെ ഹൃദയം. അവിടെ ഉണരുന്ന ബോധമാണ് മനസ്സാക്ഷി. ഇത് എല്ലാവരിലും ഒരുപോലെയാണ്. തിരിച്ചറിഞ്ഞ് അംഗീകരിച്ചാൽ വിശ്വാസിയായി.

സ്വാഭാവികമായി രണ്ടു ഘടകങ്ങൾ അവിടെ ആവശ്യമാവും, രക്തവും ആത്മാവും. ഒന്നാമത്തേതിനെ സർവരും അംഗീകരിക്കുന്നു. രണ്ടാമത്തേതിനെ നിഷേധിക്കുന്നവർ രക്തം ശരീരത്തിൽ  തളംകെട്ടി കിടക്കുമ്പോഴും വ്യക്തി എങ്ങനെ മരിച്ചുപോവുന്നു എന്ന് ലളിതമായി ചിന്തിച്ചാൽ മതി. ഈ രക്തത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ  വഴിയാണ് വിചാരങ്ങൾ, വികാരങ്ങൾ, വിവേകങ്ങൾ എല്ലാം ഉണ്ടാവുന്നത്. രക്തസഞ്ചാരപാതകളിലെല്ലാം പിശാച് സഞ്ചരിക്കുമെന്ന പ്രവാചകവചനം ഇവിടെ ശ്രദ്ധേയമാണ്. അതിനാൽ, ധർമബോധത്തിന് മതം വേണമോ എന്ന ചോദ്യം ബാലിശമാണ്. ധർമബോധം മതം ഉൽപാദിപ്പിക്കുന്നതാണ് എന്നതല്ല ഇസ്​ലാമിക വീക്ഷണം. ധർമാധർമബോധം ഉണരുന്ന വഴികൾ അറിഞ്ഞ് അതി​​​െൻറ ഉറവയെ പുണരലാണ് ഇസ്​ലാം. 

Tags:    
News Summary - Ramadan 2020-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.