വൈത്തിരി: ബലാത്സംഗ കേസിൽ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട ദേര സച്ചാ സൗദ തലവൻ ഗുരു ഗുർമീത് റാം റഹീം സിങ്ങിന് വയനാട്ടിലും ബന്ധം. ഇയാളുടെ പേരിൽ വൈത്തിരിയിലെ പ്രമുഖ റിസോർട്ടിനോട് ചേർന്ന് 40 ഏക്കർ ഭൂമിയുണ്ട്. ഇവിടം സന്ദർശിക്കാൻ ഇടക്കിടെ സിങ് വയനാട്ടിലെത്താറുണ്ട്. ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഇയാൾ ‘കരിമ്പൂച്ചകളു’ടെയും വാഹന വ്യൂഹങ്ങളുടെയും അകമ്പടിയോടെ വയനാട്ടിലെത്തുന്നത് ആളുകൾ കൗതുകത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. എന്നാൽ, സുരക്ഷാപരമായ കാരണങ്ങളാൽ പൊലീസുകാർക്ക് അതേെറ പൊല്ലാപ്പാണുയർത്തിയത്.
2012ലാണ് എറണാകുളം സ്വദേശിയിൽനിന്ന് ഗുർമീത് റാം റഹീം സിങ് 40 ഏക്കർ വിലക്ക് വാങ്ങുന്നത്്. റിസോർട്ട് തുടങ്ങാൻ വേണ്ടി 13 കോടി രൂപക്കായിരുന്നു ഭൂമി വാങ്ങിയത്. അന്നത്തെ വൈത്തിരി പഞ്ചായത്ത് സെക്രട്ടറി 25,000 ചതുരശ്ര മീറ്ററിൽ റിസോർട്ടിനായി അനുമതിയും നൽകി. അേപക്ഷ നൽകിയ ദിവസംതന്നെ അനുമതി നൽകിയ പഞ്ചായത്ത് ഭരണസമിതിയുടെ നടപടി വൻ വിവാദമായിരുന്നു. അനുമതി കിട്ടിയ ഉടൻ വീട്ടി, തേക്ക്, മഹാഗണി പോലുള്ള വൃക്ഷങ്ങൾ മുറിച്ചുമാറ്റുകയായിരുന്നു ഇയാൾ ചെയ്തത്. മുറിച്ചുമാറ്റിയ മരങ്ങൾ കൊണ്ടുപോകാനുള്ള ശ്രമം വനംവകുപ്പ് ഇടപെട്ട് തടഞ്ഞു. ഇതോടെ മരംമുറി നിർത്തി. ഇൗ സംഭവത്തോടെ 2014ൽ വൈത്തിരി പഞ്ചായത്ത് ഇടപെട്ട് റിസോർട്ടിനുള്ള അനുമതി റദ്ദാക്കി.
ഇടക്കിടെയുള്ള വയനാട് സന്ദർശനവേളയിൽ ഇദ്ദേഹം തങ്ങുന്നത് ചുണ്ടേലിലെ ഒരു റിേസാർട്ടിലാണ്. രാജ്യത്ത് ഏറ്റവും സുരക്ഷയുള്ള ആളുകളിെലാരാളായതിനാൽ കേന്ദ്ര സേനക്കു പുറമെ വൈത്തിരി പൊലീസും അകമ്പടി സേവിക്കും. അതിനു പുറമെ പത്തോളം ഇന്നോവ കാറുകളിൽ സുരക്ഷക്കായി ഇയാളുടെതന്നെ ‘കരിമ്പൂച്ചകളും’ ഒപ്പമുണ്ടാകും.
ഹരിയാന സർക്കാറിെൻറ പ്രൊട്ടക്ഷൻ ഒാർഡർ മാത്രമാണ് ഇയാളുമായി ബന്ധപ്പെട്ട രേഖയായി സ്റ്റേഷനിലുള്ളതെന്ന് വൈത്തിരി പൊലീസ് പറഞ്ഞു. ഇയാളുടെ വാഹനവ്യൂഹം കൽപറ്റ നഗരത്തിൽ നിർത്തിയത് ചിലപ്പോഴൊക്കെ ഗതാഗത സ്തംഭനത്തിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.