ന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാനുള്ള ട്രസ്റ്റ് രൂപവത് കരണത്തിനുള്ള പ്രക്രിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടങ്ങി. സുപ്രീംകോടതി വിധിയുടെ അ ടിസ്ഥാനത്തിൽ ട്രസ്റ്റ് രൂപവത്കരണം സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയത്തോ ടും അറ്റോണി ജനറലിനോടും ആഭ്യന്തര മന്ത്രാലയം നിയമോപദേശം തേടി. 1045 പേജുള്ള സുപ്രീംകോടതി വിധിന്യായം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പഠിക്കുകയാണെന്നും നിയമവശങ്ങൾ പരിശോധിക്കുകയാണെന്നും മന്ത്രാലയ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
പുതുതായുണ്ടാക്കുന്ന ട്രസ്റ്റിൽ ഹിന്ദു സന്യാസിമാരെയും ബുദ്ധിജീവികളെയും ഉൾപ്പെടുത്തണമെന്ന് പള്ളി പൊളിച്ച സ്ഥലം കൈയേറി നിർമിച്ച താൽക്കാലിക ക്ഷേത്രത്തിെല മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടു. രാമക്ഷേത്ര നിർമാണത്തിനായി ധനസമാഹരണം ആവശ്യമില്ലെന്നും തങ്ങളുടെ എല്ലാം േക്ഷത്ര നിർമാണത്തിന് സമർപ്പിക്കാവുന്ന എണ്ണമറ്റ മുതലാളിമാരും ഭക്തരും രാജ്യത്തുണ്ടെന്നും അദ്ദേഹം തുടർന്നു. സുപ്രീംകോടതി വിധി പുറപ്പെടുവിച്ചയുടൻ രാമജന്മ ഭൂമിന്യാസ് േബാർഡ് അംഗവും മുൻ െഎ.പി.എസ് ഉദ്യോഗസ്ഥനുമായ ആചാര്യ കിഷോർ കുനാൽ 10 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അതിനാൽ ഫണ്ട് കിട്ടുന്ന കാര്യത്തിൽ ഒന്നും ഭയപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബാബരി മസ്ജിദ് ഭൂമി രാമവിഗ്രഹത്തിന് വിട്ടുകൊടുത്ത വിധിക്കെതിരെ പുനഃപരിശോധന ഹരജി സമർപ്പിക്കുന്ന കാര്യം ചർച്ച ചെയ്യാൻ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് ഇൗ മാസം 17ന് യോഗം ചേരുമെന്ന് അഡ്വ. സഫരിയാബ് ജീലാനി അറിയിച്ചു. ബി.ജെ.പി നിയന്ത്രണത്തിലുള്ള സുന്നി വഖഫ് ബോർഡ് ചെയർമാൻ സഫർ ഫാറൂഖി പുനഃപരിശോധനാ ഹരജി സമർപ്പിക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് കേസിൽ കക്ഷിചേർന്നിരുന്ന മുസ്ലിം വ്യക്തിനിയമ ബോർഡ് ചർച്ചയുമായി മുന്നോട്ടുപോകുന്നത്. അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കുന്ന കാര്യം ചർച്ചചെയ്യാൻ വഖഫ് ബോർഡിെൻറ യോഗം 26ന് വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.