Posted On
date_range Updated On
date_range രാജ്യറാണിയിൽ ജനറൽ കോച്ചുകൾ അനുവദിച്ചു
നിലമ്പൂർ: രാജ്യറാണി എക്സ്പ്രസിൽ ബുധനാഴ്ച രാത്രി സർവിസോടെ ജനറൽ കമ്പാർട്ട്മെന്റ് തുടങ്ങി. സ്ത്രീകൾക്കുൾപ്പെടെ നാല് ജനറൽ കോച്ചുകളാണ് അനുവദിച്ചത്.
എട്ട് സ്ലീപ്പർ, രണ്ട് എ.സി എന്നിങ്ങനെയാണ് മറ്റ് കോച്ചുകൾ. നിലമ്പൂർ, വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്. ഈ മാസം അവസാനത്തോടെ എല്ലാ സ്റ്റേഷനുകളിലും നിർത്തുന്ന വിധത്തിൽ സർവിസ് ക്രമീകരിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. കൊച്ചുവേളിയിൽനിന്ന് രാത്രി 8.45ന് നിലമ്പൂരിലേക്കും നിലമ്പൂരിൽനിന്ന് രാത്രി 9.30ന് കൊച്ചുവേളിയിലേക്കുമാണ് രാജ്യറാണി സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.