തൊടുപുഴ: പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനത്തിനിരയായി പീരുമേട് സബ്ജയിലിൽ മരിച് ച രാജ്കുമാറിെൻറ മൃതദേഹം തിങ്കളാഴ്ച റീപോസ്റ്റ്മോർട്ടം ചെയ്തേക്കും. നടപടിക ൾ പൂർത്തിയായതായും കാലാവസ്ഥ അനുകൂലമാണെങ്കിൽ തിങ്കളാഴ്ച തന്നെ പോസ്റ്റ്മോർട് ടം നടക്കുമെന്നും ഇടുക്കി ആർ.ഡി.ഒ അതുൽ എസ്. നാഥ് ‘മാധ്യമ’ത്തോട് പറഞ്ഞു. കോലാഹലമേട് സെൻറ് സെബാസ്റ്റ്യസ് പള്ളി സെമിത്തേരിയിൽനിന്ന് രാജ്കുമാറിെൻറ മൃതദേഹം ജുഡീഷ്യൽ കമീഷെൻറയും ആർ.ഡി.ഒയുടെയും സാന്നിധ്യത്തിൽ പുറത്തെടുക്കും. വിദഗ്ധ ഡോക്ടർമാരടങ്ങുന്ന സംഘത്തിെൻറ നേതൃത്വത്തിലാകും പോസ്റ്റ്മോർട്ടം.
ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഗുരുതര വീഴ്ചയുണ്ടെന്നും ഈ റിപ്പോർട്ട് കേസ് അന്വേഷണത്തെ ഒരു രീതിയിലും സഹായിക്കില്ലെന്നും ജുഡീഷ്യൽ കമീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. അടിയന്തരമായി റീപോസ്റ്റ്മോർട്ടം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നാരായണക്കുറുപ്പ് സർക്കാറിന് കത്തും നൽകി. ചതവുകളും മുറിവുകളുമടക്കം 22 പരിക്കുകൾ മൃതദേഹത്തിൽ ഉണ്ടായിരുന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, പരിക്കുകളുടെ പഴക്കത്തെക്കുറിച്ച് റിപ്പോർട്ടിൽ സൂചനയില്ല. പരിക്കുകളുടെ പഴക്കം അറിഞ്ഞില്ലെങ്കിൽ ആരുടെ മർദനമാണ് മരണത്തിലേക്കും നയിച്ചതെന്ന് കണ്ടെത്താനാകാതെ വരും.
കൂടാതെ ആന്തരികാവയവങ്ങളുടെ പരിശോധനയും നടത്തിയില്ല. ഇത് ചെയ്തിരുന്നെങ്കിൽ ഭക്ഷണവും കുടിവെള്ളവും നൽകാതെ ക്രൂരമായി മർദിച്ചതിനും ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതുമൂലമാണ് ന്യുമോണിയ ഉണ്ടായതെന്നതിനും തെളിവ് ലഭിക്കുമായിരുന്നു. കസ്റ്റഡി മർദനത്തെ തുടർന്ന് മരിക്കുന്നവരെ പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാരുടെ പ്രത്യേകസംഘം വേണമെന്ന നിയമവും പാലിച്ചില്ലെന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രധാന വീഴ്ചയായി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.