Posted On
date_range Updated On
date_range കസ്റ്റഡി മരണം: ജീവനക്കാരുടെ വീഴ്ചകൾ അംഗീകരിക്കാനാവില്ല -ഋഷിരാജ് സിങ്
തിരുവനന്തപുരം: തട്ടിപ്പുകേസ് പ്രതി രാജ്കുമാർ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ജയിൽ ജീവനക്കാരുടെ വീഴ്ചകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്. കുറ്റക്കാരുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
രാജ്കുമാർ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പീരുമേട് സബ് ജയിൽ ജീവനക്കാർക്കെതിരെ ജയിൽ ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജയിൽ ഡി.ഐ.ജി സാം തങ്കയ്യൻ ആണ് അന്വേഷണ ചുമതല.
ജയിലിൽ എത്തിയത് മുതൽ രാജ്കുമാറിന്റെ ചികിത്സയിൽ വീഴ്ച ഉണ്ടായെന്ന പ്രാഥമിക നിഗമനത്തിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണം. നാല് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.